Advertisement

സർക്കാർ തീരുമാനം മാധ്യമങ്ങളിലൂടെ അറിഞ്ഞു, പ്രതികരിക്കാനില്ല; ഗവർണർ

November 13, 2022
1 minute Read

സംസ്ഥാന സർക്കാരിനെ പരിഹസിച്ച് കേരളാ ഗവർണർ. കലാമണ്ഡലം ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റിയ വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞു. തീരുമാനം സര്‍ക്കാരിന്റെ സ്വാതന്ത്ര്യമാണെന്നും അത് നിയമപരമാണോ എന്നതിൽ പ്രതികരിക്കാനില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

അതേസമയം 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ നീക്കുന്നതിനുള്ള ഓർഡിനൻസ് രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ സൂചിപ്പിച്ചു. സര്‍ക്കാര്‍, തന്നെയാണ് ലക്ഷ്യമിടുന്നതെങ്കിൽ വിധികർത്താവാകാനില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ നീക്കുന്നതിനുള്ള ഓർഡിനൻസ് സർക്കാർ ഇന്നലെ രാജ്ഭവന് കൈമാറിയിരുന്നു. ഇന്നലെ ഗവർണർ കൊച്ചിയിലേക്കു തിരിച്ചതിനു പിന്നാലെ രാവിലെ 11നാണ് ഓർഡിനൻസ് രാജ്ഭവനിലെത്തിച്ചത്.

Story Highlights: no comments on govt action says governor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top