Advertisement

2024 അണ്ടർ-19 ലോകകപ്പ് ശ്രീലങ്കയിൽ; 2027 വരെയുള്ള ആതിഥേയരെ ഐസിസി പ്രഖ്യാപിച്ചു

November 13, 2022
4 minutes Read

2024-ലെ അണ്ടർ-19 പുരുഷ ക്രിക്കറ്റ് ലോകകപ്പിന് ശ്രീലങ്ക ആതിഥേയത്വം വഹിക്കും. ശ്രീലങ്ക, മലേഷ്യ, തായ്‌ലൻഡ്, സിംബാബ്‌വെ, നമീബിയ, ബംഗ്ലാദേശ്, നേപ്പാൾ എന്നിവയെ 2024-2027 വരെയുള്ള ഐസിസി U19 ഇവന്റുകളുടെ ആതിഥേയ രാജ്യങ്ങളായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ബോർഡ് അംഗീകരിച്ചു. (Sri Lanka To Host U19 Men’s Cricket World Cup In 2024)

ഐസിസി U-19 പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2024 ശ്രീലങ്ക ആതിഥേയത്വം വഹിക്കും, 2026 പതിപ്പ് സിംബാബ്‌വെയിലും നമീബിയയിലും അരങ്ങേറും. ICC U19 വനിതാ T20 ലോകകപ്പ് 2025 മലേഷ്യയിലും തായ്‌ലൻഡിലും നടക്കും, 2027 ലെ U19 വനിതാ ഇവന്റ് ബംഗ്ലാദേശും നേപ്പാളും സംയുക്തമായി ആതിഥേയത്വം വഹിക്കും.

‘മാർട്ടിൻ സ്‌നെഡൻ അധ്യക്ഷനായ ബോർഡ് ഉപസമിതിയുടെ മേൽനോട്ടത്തിൽ മത്സരാധിഷ്ഠിത ബിഡ്ഡിംഗ് പ്രക്രിയയിലൂടെയാണ് ആതിഥേയരെ തെരഞ്ഞെടുത്തത്. ഐസിസി മാനേജ്‌മെന്റുമായി ചേർന്ന് ഓരോ ബിഡിന്റെയും സമഗ്രമായ അവലോകനം നടത്തിയ കമ്മിറ്റിയുടെ ശുപാർശകൾ ഐസിസി ബോർഡ് അംഗീകരിച്ചു’ – ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.

Story Highlights: Sri Lanka To Host U19 Men’s Cricket World Cup In 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top