ഐഫോണിനുള്ളിൽ സ്വർണം കടത്താൻ ശ്രമം; ഒരാൾ പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. ഐഫോണിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. മൂന്ന് ലക്ഷം മൂല്യം വരുന്ന 60 ഗ്രാം സ്വർണമാണ് മൊബൈലിനുള്ളിൽ ഒളിപ്പിച്ചിരുന്നത്. സംഭവത്തിൽ ഒരാൾ പിടിയിലായി. ദുബായിൽ നിന്ന് എത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് നിയാസാണ് (24) കസ്റ്റംസിന്റെ പിടിയിലായത്.
നേരത്തെ കടുക് രൂപത്തില്‍ സ്വര്‍ണക്കള്ളക്കടത്ത് നടത്തിയ യാത്രക്കാരൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായിരുന്നു. ദുബൈയില്‍ നിന്നും വന്ന യാത്രക്കാരനില്‍ നിന്നും 12 ലക്ഷം രൂപ വരുന്ന 269 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. കടുകിന്റെ രൂപത്തിലേക്ക് സ്വര്‍ണം മാറ്റിയെടുത്ത് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കടത്താനായിരുന്നു ശ്രമം. കൂടാതെ 24 ഗ്രാം സ്വര്‍ണവും കണ്ടെടുത്തു.
Story Highlights: Attempt to smuggle gold into iPhone; One arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here