ബൈക്ക് റേസിനിടെ നിയന്ത്രണം നഷ്ടമായി ട്രാക്കിൽ വീണ് റൈഡർ; ദാരുണാന്ത്യം

ഗോവയിലെ മപൂസയിൽ ബൈക്ക് റേസിനിടെയുണ്ടായ അപകടത്തിൽ റൈഡർ മരിച്ചു. ഇരുപത് വയസ് പ്രായമുള്ള ബൈക്ക് റേസർ അഫ്‌താബ് ആണ് മരിച്ചത്. അഫ്താബ് ഷെയ്ക് എന്ന ബൈക്ക് റേസറാണ് മരിച്ചത്. നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്കിൽ മറ്റ് ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.(biker dies in an accident during race in goa)
ട്രാക്കിൽ ബാലൻസ് നഷ്ടമായി വീണ അഫ്താബിൻറെ കഴുത്തിനും നെഞ്ചിനുമാണ് പരുക്കേറ്റത്. അഫ്താബിന് പിന്നിലായിരുന്ന റേസറുടെ ബൈക്കും അഫ്താബിന് മേലേയ്ക്ക് വീണിരുന്നു. സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷം അഫ്താബിനെ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഗോവാ മെഡിക്കൽ കോളജിൽ ചികിത്സ പുരോഗമിക്കുന്നതിനിടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
Read Also: റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ഋഷി സുനക് മുഖ്യാതിഥി?; ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്
ഞായറാഴ്ച രാവിലെ 11.30ഓടെയാണ് റേസ് ആരംഭിച്ചത്. മഡ്ഗാവ് സ്വദേശിയാണ് അഫ്താബ്. ക്ലാസ് 4 വിഭാഗത്തിലായിരുന്നു അഫ്താബ് മത്സരിച്ചിരുന്നത്.മോഗ്രിപ് നാഷണൽ സൂപ്പർക്രോസ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായാണ് റേസ് സംഘടിപ്പിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് മപുസ പൊലീസ് കേസെടുത്തിട്ടുണ്ട്.
Story Highlights: biker dies in an accident during race in goa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here