Advertisement

ഖത്തർ ലോകകപ്പ്; ഫ്രാൻസിന് വീണ്ടും തിരിച്ചടി, പ്രെസ്‌നെൽ കിംപെംബെ പുറത്ത്

November 14, 2022
8 minutes Read

ഖത്തർ ലോകകപ്പിന് മുന്നോടിയായി ഫ്രാൻസിന് വീണ്ടും തിരിച്ചടി. ഫ്രാൻസ് സെന്റർ ബാക്ക് പ്രെസ്നെൽ കിംപെംബെ പരുക്കിനെത്തുടർന്ന് പിന്മാറി. പി‌എസ്‌ജി താരത്തിന് പകരക്കാരനായി ആക്‌സൽ ഡിസാസിയെയും മാർക്കസ് തുറമിനെയും ഫ്രാൻസ് ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തി.

26 അംഗ ടീമിൽ ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ച് സ്ട്രൈക്കർ മാർക്കസ് തുറാം, മൊണാക്കോ ഡിഫൻഡർ അക്സൽ ഡിസാസി എന്നിവരെ ഉൾപ്പെടുത്തിയാതായി ഫ്രഞ്ച് ഫെഡറേഷൻ തിങ്കളാഴ്ച അറിയിച്ചു. പ്രെസ്നെൽ കിംപെംബെ പരുക്ക് മൂലം സ്വയം പിന്മാറിയത്തിടെയാണ് ഡിസാസി ടീമിലെത്തിയതെന്ന് എഫ്എഫ്എഫ് വ്യക്തമാക്കി. ‘പിഎസ്ജിയുടെ സാങ്കേതിക ടീമുകളുമായും ഫ്രാൻസിന്റെ സാങ്കേതിക ടീമുകളുമായും നടത്തിയ പരിശോധനയ്ക്കും ചർച്ചയ്ക്കും ശേഷം ഞാൻ ലോകകപ്പ് കളിക്കില്ല എന്ന തീരുമാനമെടുത്തു’ – ഒരു പ്രസ്താവനയിൽ കിംപെംബെ പറഞ്ഞു.

‘ദേശീയ ടീമിനായി പോരാടാനും എന്റെ രാജ്യത്തെ പ്രതിനിധീകരിക്കാനും ഞാൻ എപ്പോഴും തയ്യാറാണ്, ഏറ്റവും അഭിമാനകരമായ മത്സരങ്ങളിൽ കളിക്കാൻ മറ്റൊരു അവസരം ലഭിക്കുന്നത് ബഹുമതിയാണ്. നിർഭാഗ്യവശാൽ, എന്റെ ആരോഗ്യം അതിന് അനുവദിക്കുന്നില്ല, ഏറ്റവും പുതിയ പരിശോധനകൾ വ്യക്തമാക്കുന്നത്ലോക കപ്പ് കളിക്കാൻ ഞാൻ ഫിറ്റ് അല്ല എന്നാണ്.എന്റെ എല്ലാ സഹപ്രവർത്തകർക്കും മികച്ച മത്സരങ്ങൾ ആശംസിക്കുന്നു, എനിക്ക് നിങ്ങളിൽ വിശ്വാസമുണ്ട്, ഞാൻ എപ്പോഴും നിങ്ങളുടെ ആദ്യ പിന്തുണക്കാരനായിരിക്കും’- കിംപെംബെ കൂട്ടിച്ചേർത്തു.

Full France squad:

  • Goalkeepers: Alphonse Areola, Hugo Lloris, Steve Mandanda
  • Defenders: Lucas Hernandez, Theo Hernandez, Axel Disasi, Ibrahima Konate, Jules Kounde, Benjamin Pavard, William Saliba, Dayot Upamecano, Raphael Varane
  • Midfielders: Eduardo Camavinga, Youssouf Fofana, Matteo Guendouzi, Adrien Rabiot, Aurelien Tchouameni, Jordan Veretout
  • Forwards: Karim Benzema, Kingsley Coman, Ousmane Dembele, Olivier Giroud, Antoine Griezmann, Kylian Mbappe, Christopher Nkunku, Marcus Thuram

    Story Highlights: Disasi added to France World Cup squad as Presnel Kimpembe ruled out

    ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
    Advertisement

    ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

    Top