Advertisement

ഗ്യാൻവാപി മസ്ജിദിൽ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ശിവലിംഗത്തിൽ ആരാധന; ഇന്ന് വിധി

November 14, 2022
1 minute Read

ഗ്യാൻവാപി മസ്ജിദിൽ കണ്ടെത്തിയതായി അവകാശപ്പെടുന്ന ശിവലിംഗത്തിൽ ആരാധന നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയിൽ വാരാണസി അതിവേഗ കോടതി ഇന്ന് വിധി പറയും. സിവിൽ ജഡ്ജി മഹേന്ദ്ര പാണ്ഡെയാണ് വിധി പറയുക. ശിവലിംഗത്തിൽ ആരാധന നടത്താൻ അനുവദിക്കണമെന്നും ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ പ്രവേശിക്കുന്നതിൽനിന്ന് മുസ്‍ലിംകളെ വിലക്കണമെന്നും ആവശ്യപ്പെട്ട് വിശ്വവേദിക് സനാതൻ സംഘ് ജനറൽ സെക്രട്ടറി കിരൺ സിങ്ങാണ് മേയ് 24ന് വാരാണസി ജില്ല കോടതിയിൽ ഹരജി നൽകിയത്. മസ്ജിദ് സമുച്ചയം വിശ്വവേദിക് സനാതൻ സംഘിന് കൈമാറണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.

Story Highlights: gyanvapi masjid shivling verdict

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top