Advertisement

ആർഎസ്എസ് ശാഖ സംരക്ഷിച്ചെന്ന കെ.സുധാകരൻ്റെ പ്രസ്താവനയ്ക്കെതിരെ മുസ്ലീംലീഗ്

November 14, 2022
Google News 2 minutes Read

ആർഎസ്എസ് ശാഖ സംരക്ഷിച്ചെന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവനയ്ക്കെതിരെ മുസ്ലീംലീഗ്. സുധാകരൻ ഇരിക്കുന്ന സ്ഥാനത്തെപ്പറ്റിയോർക്കണമെന്ന് ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം ട്വന്റിഫോറിനോട് പറഞ്ഞു. ഉന്നത സ്ഥാനത്ത് ഇരിക്കുന്ന വ്യക്തിയാണ് കെ സുധാകരൻ. പ്രസ്‌താവന നടത്തിയതിന് ശേഷം തിരുത്തിയിട്ട് കാര്യമില്ല. എന്താണ് പറയുന്നതിനെ കുറിച്ച് ഉറച്ച ബോധ്യമുണ്ടാകണം. മുസ്ലിം ലീഗ് ഭാരവാഹി യോഗത്തിൽ വിഷയത്തിൽ ചർച്ചയുണ്ടാകുമെന്ന് പി എം എ സലാം പറഞ്ഞു.(pma salam against k sudhakaran)

Read Also: റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ഋഷി സുനക് മുഖ്യാതിഥി?; ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്

‘ഒരു ഉന്നത സ്ഥാനത്ത് ഇരിക്കുന്ന വ്യക്തികൾ ഒരു പ്രസ്താവന നടത്തുമ്പോൾ ആ സ്ഥാനത്തെ പറ്റി ചിന്തിക്കണം. നമ്മൾ ആരാണ് എന്ന ബോധമുണ്ടാകണം.എന്താണ് പറയുന്നതിനെ കുറിച്ച് ഉറച്ച ബോധ്യമുണ്ടാകണം. പ്രസ്‌താവന നടത്തിയതിന് ശേഷം തിരുത്തിയിട്ട് കാര്യമില്ല. മുസ്ലിം ലീഗ് ഭാരവാഹി യോഗത്തിൽ വിഷയത്തിൽ ചർച്ചയുണ്ടാകും’ പി എം എ സലാം ട്വന്റിഫോറിനോട് പറഞ്ഞു.

അതേസമയം കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ്റെ ആര്‍എസ്എസ് പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് എം.കെ മുനീര്‍. സുധാകരൻ്റെ പരാമര്‍ശം കോൺഗ്രസ് ചർച്ച ചെയ്യണം. സുധാകരന്‍റെ ന്യായീകരണം ഉൾക്കൊള്ളാൻ മുസ്ലീംലീഗിന് ആയിട്ടില്ല.ആർഎസ്എസ് ചിന്തയുള്ളവർ പാർട്ടി വിട്ടുപോകണമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞിട്ടുള്ളതെന്നും മുനീർ തുറന്നടിച്ചു. സുധാകരൻ്റെ പരാമർശം വളരെ നേരിട്ട് ആയിപ്പോയി. ആർഎസ്എസിനെ ന്യായീകരിക്കുന്ന ഒരു സൂചന പോലും സുധാകരൻ നൽകരുതായിരുന്നെന്നും മുനീർ വ്യക്തമാക്കി.

Story Highlights: pma salam against k sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here