സഹോദരിയുടെ മരണത്തെ തെറ്റായി ചിത്രീകരിച്ചു; നെറ്റ്ഫ്ളിക്‌സ് സീരിസിനെച്ചൊല്ലി ഫിലിപ്പ് രാജകുമാരന്‍ വല്ലാതെ അസ്വസ്ഥനായിരുന്നെന്ന് വെളിപ്പെടുത്തല്‍

തന്റെ മൂത്ത സഹോദരിയുടെ മരണത്തെക്കുറിച്ച് വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് നെറ്റ്ഫ്ളിക്‌സ് സീരിസിനെതിരെ ഫിലിപ്പ് രാജകുമാരന്‍ നിയമനടപടിക്ക് ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍. നെറ്റ്ഫഌക്‌സിന്റെ ക്രൗണ്‍ സീരിസിന്റെ 2017ലെ ഒരു എപ്പിസോഡില്‍ ഫിലിപ്പ് രാജകുമാരന്‍ വളരെ അസ്വസ്ഥനായിരുന്നെന്ന് റോയല്‍ കമന്റേറ്ററും എഴുത്തുകാരനുമായ ഹ്യുഗോ വിക്കേഴ്‌സ് വെളിപ്പെടുത്തിയതായി സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. (Prince Philip considered suing Netflix over episode of The Crown series )
കഴിഞ്ഞ വര്‍ഷമാണ് പ്രിന്‍സ് ഫിലിപ്പ് അന്തരിക്കുന്നത്. തന്റെ ആയുസിന്റെ അവസാന കാലത്ത് നെറ്റ്ഫഌക്‌സ് സീരിസില്‍ രാജകുമാരന്‍ വല്ലാതെ അസ്വസ്ഥനായിരുന്നുവെന്ന് ഹ്യുഗോ വിക്കേഴ്‌സിനെ ഉദ്ധരിച്ച് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നെറ്റ്ഫഌക്‌സിനെതിരെ രാജകുമാരന്‍ നിയമനടപടിക്ക് ഒരുങ്ങിയെങ്കിലും പിന്നീട് മുന്നോട്ടുപോകാതിരുന്നത് സീരിസിന് കൂടുതല്‍ ശ്രദ്ധ കിട്ടുമെന്ന ഭയത്താലാണെന്നും ഹ്യുഗോ വെളിപ്പെടുത്തിയിട്ടുണ്ട്.
സെസിലി രാജകുമാരിയുടെ മരണത്തെക്കുറിച്ചുള്ള ക്രൗണ്‍ സീരീസിന്റെ സീസണ്‍ രണ്ടിലെ പാറ്റര്‍ഫാമിലി എന്ന എപ്പിസോഡിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് ഫിലിപ്പ് രാജകുമാരന്‍ അഭിഭാഷകരെ സമീപിച്ചത്. രാജകുമാരിയുടെ മരണസമയത്ത് പ്രിന്‍സിന് 16 വയസ് മാത്രമായിരുന്നു പ്രായം. മരണസമയത്ത് 26 കാരിയായ സെസിലി, ഇളയ സഹോദരന്‍ ഫിലിപ്പിനെ ബോര്‍ഡിംഗ് സ്‌കൂളില്‍ സന്ദര്‍ശിക്കാന്‍ യുകെയിലേക്ക് പോകാന്‍ തയാറാകുന്നതായുള്ള എപ്പിസോഡാണ് രാജകുമാരനെ അസ്വസ്ഥനാക്കിയിരുന്നത്. ഒരു വിമാനാപകടത്തിലാണ് രാജകുമാരി മരിച്ചത്. 26-ാം വയസിലായിരുന്നു അന്ത്യം.
Story Highlights: Prince Philip considered suing Netflix over episode of The Crown series
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here