ആസ്തിയുടെ ഭൂരിഭാഗവും ഒഴിവാക്കും; ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ജെഫ് ബെസോസ്

തന്റെ സമ്പത്തിന്റെ ഭൂരിഭാഗവും ഒഴിവാക്കാന്‍ ആലോചിക്കുകയാണെന്ന് ശതകോടീശ്വരനും ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിന്റെ സ്ഥാപകനുമായ ജെഫ് ബെസോസ്. കാലാവസ്ഥാ വ്യതിയാനം, ചാരിറ്റി. രാഷ്ട്രീയ, സാമൂഹിക മുന്നേറ്റങ്ങള്‍ മുതലായവയ്ക്ക് പ്രയോജനപ്പെടുത്താനായി തന്റെ സമ്പത്തിന്റെ വലിയ ഭാഗം വിട്ടുനല്‍കുമെന്നാണ് ജെഫ് ബെസോസ് വെളിപ്പെടുത്തിയിരിക്കുന്നത്. സിഎന്‍എന്നിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ലോകത്തെ ഞെട്ടിച്ച ആ വെളിപ്പെടുത്തല്‍. ( Amazon Founder Jeff Bezos Plans to Give Away Majority of His Wealth)
124.1 ബില്യണ്‍ ഡോളര്‍ അഥവാ പത്ത് ലക്ഷം കോടി രൂപയിലേറെയാണ് ജെഫ് ബെസോസിന്റെ ആസ്തി. ഇതിന്റെ വലിയ ഒരു ഭാഗം ഒഴിവാക്കുമെന്നാണ് പ്രഖ്യാപനം. ഫോര്‍ബ്‌സ് പട്ടിക പ്രകാരം ബെസോസ് ലോകത്തിലെ ഏറ്റവും സമ്പന്നനായ നാലാമത്തെ വ്യക്തിയാണ്. നിരവധി തവണ ബെസോസ് അതിസമ്പന്നരുടെ നിരയില്‍ ഒന്നാമനുമായിട്ടുണ്ട്.
Read Also: റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ഋഷി സുനക് മുഖ്യാതിഥി?; ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്
വളരെ ബുദ്ധിമുട്ടുള്ള തീരുമാനമാമെങ്കിലും ഭൂരിഭാഗം പണവും ഒഴിവാക്കാനുള്ള ഒരു തീരുമാനത്തിലേക്കെത്താന്‍ ശ്രമിച്ചുവരികയാണെന്ന് ജെഫ് ബെസോസ് അഭിമുഖത്തില്‍ പറഞ്ഞു. 2021ലാണ് ആമസോണ്‍ സിഇഒ സ്ഥാനം ബെസോസ് ഒഴിഞ്ഞത്. വാഷിംഗ്ടണ്‍ പോസ്റ്റും എയ്‌റോസ്‌പേസ് കമ്പനിയായ ബ്ലൂ ഒറിജിനും ബെസോസിന്റേതാണ്.
Story Highlights: Amazon Founder Jeff Bezos Plans to Give Away Majority of His Wealth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here