പന്തുകിട്ടിയാല്‍ അമ്പരപ്പിക്കുന്ന പ്രകടനം; ഫുട്ബോൾ കളിക്കളത്തിൽ നിറഞ്ഞ് ‘അമ്മു’

നാട്ടിലെങ്ങും ലോകകപ്പ് ആവേശമാണ്. ഫുട്ബോള്‍ പ്രേമികള്‍ക്കിടയിലെ താരമാവുകയാണ് വയനാട്ടിൽ നിന്നുള്ള വളര്‍ത്തുനായ അമ്മു. ഫുട്ബോള്‍ പ്രേമികള്‍ക്കിടയില്‍ കൗതുകമാവുകയാണ് രണ്ടുവയസുകാരി അമ്മു.(ammu viral dog playing football)
വയനാട് നടവയല്‍ സ്വദേശിയും മുൻ ഫുട്ബോൾ താരവുമായ സതീശന്‍റെ വളര്‍ത്തുനായ ഇതിനോടകം നാട്ടില്‍ വൈറലായിക്കഴിഞ്ഞു. ഫുട്ബോള്‍ കിട്ടിയാല്‍ പിന്നെ നിര്‍ത്താതെ കളിയാണ്. ആരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് അമ്മുവിന്റെത്.
Read Also: റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ഋഷി സുനക് മുഖ്യാതിഥി?; ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്
ജേഴ്സിയണിഞ്ഞ് പന്തിന് പിന്നാലെയുള്ള അമ്മുവിന്‍റെ ഓട്ടം ആരും നോക്കി നിന്നുപോകും. മുന്‍കാലുകളും മുഖവും കൊണ്ടാണ് പ്രകടനം. വീട്ടുകാര്‍ക്കൊപ്പം നാട്ടുകാര്‍ക്കും സ്വന്തമാണ് അമ്മു. കുട്ടികള്‍ക്ക് കളിക്കൂട്ടുകാരിയും. അര്‍ജന്‍റീന ലോകകപ്പ് ഉയര്‍ത്തുന്നത് കാത്തിരിക്കുകയാണ് സതീശന്‍. അമ്മുവും തനിക്കൊപ്പമാണെന്ന് സതീശന്‍ പറയുന്നു. കാരണം അവള്‍ക്കിന്ന് പന്തുപോലെ പ്രിയപ്പെട്ടതാണ് അർജന്റീനിയൻ ജേർസിയെന്ന് സതീശൻ പറഞ്ഞു.
Story Highlights: ammu viral dog playing football
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here