Advertisement

ലഹരി വിമുക്തി കേന്ദ്രത്തിൽ അന്തേവാസിയെ പൂച്ചട്ടി കൊണ്ട് തലയിലടിച്ചു കൊലപ്പെടുത്തി

November 15, 2022
Google News 2 minutes Read

തിരുവനന്തപുരം വെള്ളനാട് കരുണാസായിയിലെ ലഹരി വിമുക്തി കേന്ദ്രത്തിൽ അന്തേവാസിയെ കൊലപ്പെടുത്തി. മറ്റൊരു അന്തേവാസി പൂച്ചട്ടി കൊണ്ട് തലയിലടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

കഴക്കൂട്ടം സ്വദേശി വിജയനാണ് (50) കൊല്ലപ്പെട്ടത്. കൊലപാതകി കൊല്ലം സ്വദേശി ബിജോയി (25) തുടർന്ന് അവിടെ നിന്ന് ഓടിരക്ഷപ്പെട്ടു. പൊലീസ് ഇയാളെ പിന്തുടരുന്നുണ്ടെന്നാണ് വിവരം. മദ്യപാനത്തിനുള്ള ചികിത്സയ്ക്കെത്തിയതായിരുന്നു ബിജോയി.

വൈകീട്ട് ഏഴരയോടെയായിരുന്നു ആക്രമണം. ബിജോയി ചെടിച്ചട്ടി എടുത്ത് വിജയന്റെ തലയിലേക്ക് എറിയുകയായിരുന്നു. ബിജോയ്ക്ക് ഇരുപത്തിയഞ്ച് വയസാണ് പ്രായം. യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണമുണ്ടായതെന്നാണ് വിവരം. വിജയന്റെ കരച്ചിൽ കേട്ടാണ് അന്തേവാസികളും അതുപോലെ തന്നെ അവിടുത്തെ അധികൃതരും ഒക്കെ തന്നെ ഈ സ്ഥലത്തേക്ക് എത്തുന്നത്. തുടർന്ന് ആര്യനാട് പൊലീസും സ്ഥലത്തെത്തി. വിജയന്റെ നിലവിളി കേട്ട് പരിഭ്രാന്തനായതിനെ തുടർന്ന് ഈ കൃത്യം നടത്തിയ ബിജോയ് ഇവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

വിജനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. പ്രകോപനം ഒന്നും തന്നെ ഇല്ലാതെയാണ് ഇത്തരത്തിലൊരു ആക്രമണം നടന്നതെന്നാണ് കരുണാസായി അധികൃതർ നൽകുന്ന വിവരം.

Story Highlights: inmate was hit on the head at karunasai de addiction centre

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here