മണ്ണാർക്കാട് തത്തേങ്ങലത്ത് വീട്ടുവളപ്പിൽ നിന്നും രാജവെമ്പാലയെ പിടികൂടി

മണ്ണാർക്കാട് തത്തേങ്ങലത്ത് വീട്ടുവളപ്പിൽ നിന്നും രാജവെമ്പാലയെ പിടികൂടി. ജനവാസ മേഖലയിറങ്ങിയ രാജവെമ്പാലയെ വനം വകുപ്പിന്റെ ആർ.ആർ ടി അംഗങ്ങളാണ് പിടികൂടിയത്.
തത്തേങ്ങലം ഷാജിയുടെ വീട്ടിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. രാജവെമ്പാല റോഡ് മുറിച്ച് കടന്ന് ഷാജിയുടെ വീട്ടിലേക്ക് പോകുന്നത് കണ്ട ബൈക്ക് യാത്രികരാണ് വനം വകുപ്പിനെ വിവരം അറിയച്ചത്.തുടർന്ന് മണ്ണാർക്കാട് നിന്നുള്ള ആർ.ആർ. ടീമെത്തി അര മണിക്കൂറോളം കഠിന പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ പിടികൂടാനായത്.പിടികൂടിയ രാജവെമ്പാലയെ ഉൾവനത്തിൽ വിട്ടയച്ചു.
Story Highlights: king cobra caught from home
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here