ഇന്ന് സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

ഇന്ന് കെ.എസ്.യു ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്. കെ.എസ്.യു സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പൊലീസ് അതിക്രമമുണ്ടായെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന നേതാക്കളെ അടക്കം റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്. കെ.എസ്.യു സംസ്ഥാന കമ്മിറ്റിയാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സര്‍വകലാശാലകളെ കമ്മ്യൂണിസ്റ്റ്വത്ല്ക്കരിക്കുന്നുവെന്ന് ആരോപിച്ചാണ് കെ.എസ്.യു മാര്‍ച്ച് സംഘടിപ്പിച്ചിരുന്നത്. ഇതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിക്കുകയും നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു. സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ കെഎസ്യു അതിനൊപ്പം നില്‍ക്കുകയാണെന്നായിരുന്നു ഇടത് മുന്നണിയുടെ വിമര്‍ശനം.
Story Highlights: ksu calls educational strike in all campus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here