സന്ദര്‍ഭം വന്നപ്പോള്‍ പലരും സട കുടഞ്ഞെണീറ്റു, സുധാകരന്റെ രക്തം വേണമെന്ന തരത്തിലായിരുന്നു പല പ്രതികരണങ്ങളും: കെ വി തോമസ്

ആര്‍എസ്എസിനെ പരാമര്‍ശിച്ചുകൊണ്ടുള്ള കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കെ വി തോമസ്. കെ സുധാകരന്‍ കാര്യങ്ങള്‍ പഠിച്ച് പറയാത്ത നേതാവാണെന്നാണ് കെ വി തോമസിന്റെ വിമര്‍ശനം. കെപിസിസി അധ്യക്ഷന്‍ പറഞ്ഞ കാര്യങ്ങള്‍ തന്റെ നാക്കിന്റെ പിഴവെന്ന് പറഞ്ഞാല്‍ അത് പദവിക്ക് ന്യായീകരണമാകില്ലെന്ന് കെ വി തോമസ് പറഞ്ഞു. ആര്‍എസ്എസിനെ സംരക്ഷിക്കാന്‍ നടപടിയെടുക്കുമെന്ന് പറയുകയും അത് ന്യായീകരിക്കാന്‍ നെഹ്‌റുവിനെക്കുറിച്ച് പരാമര്‍ശിക്കുകയും ചെയ്യുകയാണ്. കെപിസിസി അധ്യക്ഷ പദവിയിലിരിക്കുന്നയാള്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണ്ടേയെന്നും കെ വി തോമസ് ചോദിച്ചു. ട്വന്റിഫോറിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ( k v thomas on k sudhakaran’s controversial statement)
‘ഈ പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും പാര്‍ട്ടിക്കുള്ളില്‍ തന്നെ നിരവധി ശത്രുക്കളുണ്ടാകും. ഒരു സന്ദര്‍ഭം കിട്ടുമ്പോള്‍ അവരെല്ലാം സട കുടഞ്ഞ് എഴുന്നേല്‍ക്കും. സുധാകരന് ചിലപ്പോള്‍ തെറ്റിപ്പോയതാകാം. സുധാകരന്റെ രക്തം വേണം എന്ന തരത്തിലാണ് പലരും പ്രതികരിച്ചത്’. കെ വി തോമസ് പറഞ്ഞു.
Read Also: ഇനി ആവര്‍ത്തിക്കില്ലെന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഉറപ്പ് ലീഗ് അംഗീകരിക്കുന്നു: പി എം എ സലാം
നെഹ്‌റുവിനെക്കുറിച്ചുള്ള കെ സുധാകരന്റെ പരാമര്‍ശമാണ് വിവാദമായത്. വര്‍ഗീയ ഫാസിസ്റ്റുകളുമായി സന്ധി ചെയ്യാന്‍ ജവാഹര്‍ലാല്‍ നെഹ്‌റു തയ്യാറായി എന്നുള്‍പ്പെടെ കെ സുധാകരന്‍ പറഞ്ഞു.ആര്‍എസ്എസ് നേതാവ് ശ്യാമ പ്രസാദ് മുഖര്‍ജിയെ ആദ്യ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. കണ്ണൂരില്‍ ഡിസിസി സംഘടിപ്പിച്ച നവോഥാന സദസില്‍ വച്ചായിരുന്നു കെ സുധാകരന്റെ വിവാദ പരാമര്‍ശം.
Story Highlights: k v thomas on k sudhakaran’s controversial statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here