Advertisement

ആർഎസ്എസ് ശ്രമം ചരിത്ര-ശാസ്ത്ര അവബോധം അട്ടിമറിക്കാൻ, ഗവർണർ വഴിയൊരുക്കുന്നു: എം വി ഗോവിന്ദൻ

November 16, 2022
3 minutes Read

ചരിത്ര-ശാസ്ത്ര അവബോധം അട്ടിമറിക്കാനാണ് ആർഎസ്എസ് ശ്രമം, ഗവർണർ അതിന് വഴിയൊരുക്കുന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരള പ്രവാസി സംഘം തിരുവനന്തപുരം രാജ്ഭവന് മുന്നിലേക്ക് സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. (protest against governor will continue says m v govindan)

കേന്ദ്ര സർക്കാരിൽ പ്രവാസി വകുപ്പ് വേണ്ടെന്ന കേന്ദ്ര സർക്കാർ നിലപാട് ജനവിരുദ്ധമാണെന്ന് എംവി ഗോവിന്ദൻ വിമർശിച്ചു. ഈ വിഷയത്തിൽ പാർലമെന്റിന് മുന്നിൽ സമരം നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

Read Also: സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന പൊലീസുകാരൻ തൂങ്ങി മരിച്ചു

ആനാവൂർ നാഗപ്പന്റെ കത്ത് വിവാദത്തിൽ പരിശോധിച്ച് മറുപടി പറയും. ശുപാർശയിലല്ല യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനമെന്ന് അദ്ദേഹം പറഞ്ഞു. സൗന്ദര്യ ബോധം ഒരു സാമൂഹിക ഉത്പന്നമാണെന്ന് പ്രസംഗത്തിനിടെ അദ്ദേഹം പറഞ്ഞു.

കേരളത്തിൽ അതുണ്ട്. ഷർട്ടിന്റെ നിറത്തിന് അനുസരിച്ച് കരയുള്ള മുണ്ടുടുക്കുന്നതും സാരിയുടെ നിറമനുസരിച്ച് ബ്ലൗസ്, പൊട്ട്, ചെരിപ്പ് എന്നിവ ധരിക്കുന്നതും ഇതിനാലാണ്. ഒരു വീട്ടിൽ ഏഴു ചെരിപ്പെങ്കിലും മിനിമം കാണും. അത് വയ്ക്കാൻ പ്രത്യേക പെട്ടി വിട്ടീലുണ്ടാവും. ഉത്തരേന്ത്യയിലൊന്നും ഇത് ചിന്തിക്കാൻ പറ്റില്ല. സൗന്ദര്യ ബോധത്തിനൊന്നും നമ്മൾ എതിരല്ലെന്നും എംവി ഗോവിന്ദൻ പ്രസംഗത്തിൽ വ്യക്തമാക്കി.

Story Highlights: protest against governor will continue says m v govindan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top