പഞ്ചാബ് കിംഗ്സിൻ്റെ ബാറ്റിംഗ് പരിശീലകനായി വസീം ജാഫർ

ഐപിഎൽ ടീമായ പഞ്ചാബ് കിംഗ്സിൻ്റെ ബാറ്റിംഗ് പരിശീലകനായി ഇന്ത്യയുടെ മുൻ താരം വസീം ജാഫർ. ഓസ്ട്രേലിയയുടെ മുൻ വിക്കറ്റ് കീപ്പർ ബ്രാഡ് ഹാഡിൻ ടീമിൻ്റെ സഹപരിശീലകനായി ചുമതലയേറ്റു. 2019ൽ പഞ്ചാബിൻ്റെ ബാറ്റിംഗ് പരിശീലകനായി സ്ഥാനമേറ്റ ജാഫർ 2021 വരെ ടീമിലുണ്ടായിരുന്നു.
ക്യാപ്റ്റൻ മായങ്ക് അഗർവാൾ (14 കോടി), വിൻഡീസ് ഓൾറൗണ്ടർ ഒഡീൻ സ്‌മിത്ത് (6 കോടി) എന്നിവരെയടക്കം 9 താരങ്ങളെ റിലീസ് ചെയ്ത പഞ്ചാബ് കിംഗ്സ് വീണ്ടും ‘ഒന്നേന്ന്’ തുടങ്ങുകയാണ്. വൈഭവ് അറോറ, ഇംഗ്ലണ്ട് താരം ബെന്നി ഹോവൽ, ഇഷാൻ പോറൽ, അൻഷ് പട്ടേൽ, പ്രേരക് മങ്കാദ്, സന്ദീപ് ശർമ, ഋത്വിക് ചാറ്റർജി എന്നിവരെയും ഒഴിവാക്കിയ പഞ്ചാബ് 32.2 കോടി രൂപയുമായാണ് ലേലത്തിനെത്തുക. ഇപ്പോഴും മികച്ച ടീം ബാക്കിയുള്ള പഞ്ചാബ് കൂടുതലും ബാക്കപ്പ് താരങ്ങൾക്കായാവും ശ്രമിക്കുക.
Jiska tha besabri se intezaar, introducing our 🆕 Batting Coach, Wasim Jaffer! 🤩#SherSquad, reply with a meme to welcome the King! 👇#SaddaPunjab #PunjabKings #WasimJaffer #IPL pic.twitter.com/hpej5YO9c9
— Punjab Kings (@PunjabKingsIPL) November 16, 2022
ഐപിഎൽ താരലേലം ഡിസംബർ 23ന് കൊച്ചിയിലാണ് നടക്കുക. മിനി ലേലമാവും കൊച്ചിയിൽ നടക്കുക. ഇത് ആദ്യമായാണ് കൊച്ചി താരലേലത്തിനു വേദിയാവുക. ഇത്തവണ അഞ്ച് കോടി രൂപ അധികം ചെലവഴിക്കാൻ ഫ്രാഞ്ചൈസികൾക്ക് സാധിക്കും. കഴിഞ്ഞ സീസണിൽ ആകെ 90 കോടി രൂപയായിരുന്നു ആകെ ചെലവഴിക്കാവുന്ന തുക. ഇത്തവണ അത് 95 കോടിയാവും.
ഇംഗ്ലണ്ട് ഓൾറൗണ്ടർമാരായ ബെൻ സ്റ്റോക്സ്, സാം കറൻ, ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ തുടങ്ങിയവർ ലേലത്തിൽ നേട്ടമുണ്ടാക്കുമെന്നാണ് കണക്കുകൂട്ടൽ.
Story Highlights: punjab kings batting coach wasim jaffer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here