സൊമാറ്റോ യുഎഇയിൽ സേവനം അവസാനിപ്പിക്കുന്നു

പ്രമുഖ ഫുഡ് ഡെലിവറി സേവനദാതാക്കളായ സൊമാറ്റോ യുഎഇയിൽ സേവനം അവസാനിപ്പിക്കുന്നു. നവംബര്‍ 24 മുതലാണ് സൊമാറ്റോ സേവനം അവസാനിപ്പിക്കുന്നത്. റെസ്റ്റോറന്റ് രംഗത്തേക്ക് സേവനം വിപൂലീകരിക്കുന്നതിൻറെ ഭാഗമായാണ് ഭക്ഷണവിതരണ രംഗത്ത് നിന്ന് പിൻവാങ്ങുന്നത്.
സൊമാറ്റോയുടെ ഉപഭോക്താക്കളെ മറ്റൊരു ഭക്ഷണവിതരണ സേവനദാതാക്കളായ തലബാത്തുമായി ബന്ധിപ്പിക്കും. പരസ്യങ്ങള്‍ക്കായി നല്‍കിയ തുക ഈ വര്‍ഷം ഡിസംബര്‍ മുപ്പതിനകം തിരികെ നല്‍കുമെന്നും സൊമാറ്റോ അറിയിച്ചു. ഭക്ഷണശാലകളിൽ പോയി ഭക്ഷണം കഴിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ ഫീച്ചറുകൾ ആരംഭിക്കുമെന്ന് സൊമാറ്റോ അറിയിച്ചു.
Read Also: പ്രതിസന്ധിയിലോ? സ്വിഗി–സൊമാറ്റോയിൽ നിന്ന് വിട്ടുനിന്ന് റെസ്റ്റോറന്റുകൾ…
വര്‍ഷങ്ങളായി സൊമാറ്റോ ഫുഡ് ഓര്‍ഡറിംഗ് ബിസിനസിലെ വിശ്വസ്ത പങ്കാളിയായതിന് നിങ്ങളോട് നന്ദി പറയാന്‍ ആഗ്രഹിക്കുന്നുവെന്ന് ഇ മെയില്‍ സന്ദേശത്തില്‍ സൊമാറ്റോ അധികൃതര്‍ വ്യക്തമാക്കി.
Story Highlights: Zomato to discontinue food ordering services in UAE
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here