Advertisement

ഇടുക്കി നെടുങ്കണ്ടം പട്ടം കോളനിയിൽ മൂന്നു മാസത്തിനിടെ ഉപേക്ഷിക്കപ്പെട്ടത് 15 ന്യൂജെൻ ബൈക്കുകൾ

November 17, 2022
2 minutes Read
bikes abandoned Idukki Nedunkandam Pattam Colony

ഇടുക്കി നെടുങ്കണ്ടം പട്ടം കോളനിയിൽ ഇരുചക്ര വാഹനങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്നത് പതിവാകുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ പതിനഞ്ചോളം ന്യൂജെൻ ഇരുചക്രവാഹനങ്ങളാണ് ഉടമസ്ഥരില്ലാതെ കണ്ടെത്തിയത്. ലഹരി മാഫിയ സംഘങ്ങൾ ഉപേക്ഷിക്കുന്ന വാഹനങ്ങളാണിതെന്നാണ് നാട്ടുകാരുടെ ആരോപണം. ( bikes abandoned in Idukki Nedunkandam Pattam Colony ).

തൂക്കുപാലം മാർക്കറ്റിനുള്ളിൽ 15 ദിവസത്തിലേറെയായി ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ബൈക്കും കണ്ടെത്തി. ആഴ്ചകൾക്ക് മുമ്പ് ഇതേ സ്ഥലത്തിന് സമീപത്തായി വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വണ്ടിയും കണ്ടെത്തിയിരുന്നു. മൂന്നുമാസത്തിനിടെ തൂക്കുപാലം ബാലഗ്രാം റോഡിലും, തൂക്കുപാലം രാമക്കൽമേട് റോഡിലും, തൂക്കുപാലം മുണ്ടിയെരുമ റോഡിലും പതിനഞ്ചോളം ഇരുചക്ര വാഹനങ്ങളാണ് ഉടമസ്ഥർ ഇല്ലാത്ത ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ലഹരി മാഫിയ സംഘങ്ങൾ ഉപേക്ഷിച്ച ബൈക്കുകളാണോ ഇതെന്ന സംശയമാണ് നാട്ടുകാർ പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത്. പലതവണ വിവരം അറിയിച്ചിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ല എന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തിൽ പൊലീസ് അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് പാമ്പാടുംപാറ പഞ്ചായത്തും ആവശ്യപ്പെട്ടിട്ടുണ്ട്.

Story Highlights: bikes abandoned in Idukki Nedunkandam Pattam Colony

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top