കാരണം കാണിക്കല്‍ നോട്ടീസിനെതിരായ വി.സിമാരുടെ ഹര്‍ജി: ഗവര്‍ണര്‍ ഇന്ന് സത്യവാങ്മൂലം സമര്‍പ്പിച്ചേക്കില്ല

കാരണം കാണിക്കല്‍ നോട്ടീസിനെതിരായ വൈസ് ചാന്‍സലര്‍മാരുടെ ഹര്‍ജിയില്‍ ഇന്ന് ഗവര്‍ണര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചേക്കില്ല. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ സാവകാശം ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം. വി സിമാരുടെ ഹര്‍ജികളില്‍ അന്തിമ തീര്‍പ്പുണ്ടാകും വരെ നോട്ടീസിന്മേല്‍ തുടര്‍നടപടി എടുക്കരുതെന്ന് ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി നേരത്തെ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ( governor may not submit affidavit in vice chancellor’s plea)
നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് വി.സിമാരുടെ ഹര്‍ജികള്‍. നോട്ടീസില്‍ മറുപടി നല്‍കണമോ വേണ്ടയോ എന്ന് വി.സിമാര്‍ക്ക് തീരുമാനിക്കാമെന്നും വി.സിയായി തുടരണമെങ്കില്‍ ചാന്‍സലറുടെ നിര്‍ദേശങ്ങള്‍ അനുസരിക്കേണ്ടി വരുമെന്നും കോടതി നേരത്തെ പരാമര്‍ശം നടത്തിയിരുന്നു. ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിന്റെ നിയമ സാധുത പരിശോധിക്കണമെന്നാണ് ഹര്‍ജിക്കാരുടെ വാദം. അതിനിടെ ഗവര്‍ണ്ണറുടെ പുറത്താക്കല്‍ നടപടി ചോദ്യം ചെയ്ത് കേരള സര്‍വകലാശാല സെനറ്റംഗങ്ങള്‍ നല്‍കിയ ഹര്‍ജികളും കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നുണ്ട്.
Read Also: ‘എന്താണ് ഷാഫീ കത്തൊക്കെ കൊടുത്തൂന്ന് കേട്ടു…’; യുഡിഎഫ് ഭരണകാലത്തെ ശുപാര്‍ശ കത്ത് ഫ്‌ളെക്‌സ് ബോര്‍ഡാക്കി സിപിഐഎം
Story Highlights: governor may not submit affidavit in vice chancellor’s plea
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here