Advertisement

കുഴിവെട്ട് പരാമർശം ഓർക്കുന്നില്ലെന്ന് ഹൈക്കോടതി; പ്രിയാ വര്‍ഗീസിന് വിമർശനം

November 17, 2022
2 minutes Read

കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയാ വര്‍ഗീസിന്റെ നിയമന വിഷയം പരിഗണിക്കവെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കുഴിവെട്ട് പരാമര്‍ശം നടത്തിയതായി ഓര്‍ക്കുന്നില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. എന്‍എസ്എസ് പ്രവര്‍ത്തനത്തെ മോശമായി കണ്ടിട്ടില്ല. താനും എന്‍.എസ്.എസിന്റെ ഭാഗമായിരുന്നു. കുഴിവെട്ട് എന്ന പദം ഉപയോഗിച്ചിട്ടില്ലെന്നും ജസ്റ്റിസ് പറഞ്ഞു.

കുഴിവെട്ട് പരാമര്‍ശം നടത്തിയതായി ഓര്‍ക്കുന്നില്ലെന്ന് തുറന്ന കോടതിയില്‍ ജസ്റ്റിസ് വ്യക്തമാക്കി. കോടതി നടപടികള്‍ സുതാര്യമാക്കണമെന്ന് ആഗ്രഹമുണ്ട്. അതുകൊണ്ടാണ് ലൈവ് സ്ട്രീമിങ് അടക്കമുള്ള കാര്യങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്നത്. പക്ഷെ, ചില സ്വാര്‍ഥ താത്പര്യക്കാര്‍ എല്ലായിടത്തുമുണ്ട്. അവര്‍ തെറ്റായി കാര്യങ്ങളെ വ്യാഖ്യാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിനു കണ്ണൂർ സർവകലാശാലയിലെ അസോഷ്യേറ്റ് പ്രഫസർ തസ്തികയിൽ നിയമനം നേടാൻ വേണ്ടത്ര അധ്യാപന പരിചയമില്ലെന്ന് ആരോപിച്ചുള്ള ഹർജി ഹൈക്കോടതി പരിഗണിക്കുകയാണ് . ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് വിധി പറയുക. പ്രിയാ വർഗീസിനെ നിയമന പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിയമന പട്ടികയിൽ രണ്ടാമതുള്ള ഡോ. ജോസഫ് സ്കറിയയാണ് ഹർജി നൽകിയത്. ഹർജിയിൽ പ്രിയാ വർഗീസിന്റെ നിയമനം ഹൈക്കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു.

Read Also: നിയമന കാര്യങ്ങളിൽ കോടതിയെ ആശ്രയിക്കേണ്ടി വരുന്നു; പ്രിയാ വര്‍ഗീസിന്റെ നിയമനം സ്‌റ്റേ ചെയ്ത ഹൈക്കോടതി നടപടിയിൽ സന്തോഷമുണ്ടെന്ന് ജോസഫ് സ്കറിയ

പ്രിയാ വർഗീസ് പിഎച്ച്ഡി പഠനത്തിനു പോയതും സ്റ്റുഡന്റ്സ് ഡയറക്ടറായി ഡപ്യൂട്ടേഷനിൽ പോയതും അധ്യാപനം ആകില്ലെന്നാണു ഹർജിയിലെ വാദം. എന്നാൽ, ഇതു രണ്ടും അധ്യാപന പരിചയത്തിൽ കണക്കാക്കാമെന്നും സ്റ്റുഡന്റ്സ് ഡയറക്ടർ ആയിരിക്കെ എൻഎസ്എസ് കോ ഓർഡിനേറ്ററുടെ അധിക ചുമതല വഹിച്ചിരുന്നുവെന്നും പ്രിയയുടെ അഭിഭാഷകൻ വാദിച്ചു.

Story Highlights: High court raps Priya Varghese for FB post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top