ചെണ്ടമേളവും ആരവവും; മെസിയെ സ്വീകരിക്കാൻ തടിച്ചുകൂടി ഇന്ത്യൻ ആരാധകർ: വിഡിയോ

ലോകകപ്പിനായി ഖത്തറിലെത്തിയ അർജൻ്റൈൻ സൂപ്പർ താരം ലയണൽ മെസിയെ സ്വീകരിക്കാൻ തടിച്ചുകൂടി ഇന്ത്യൻ ആരാധകർ. മണിക്കൂറുകളോളം കാത്തുനിന്ന ഇവർ മെസിയെയും സംഘത്തെയും ആഘോഷപൂർവമാണ് സ്വീകരിച്ചത്. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Argentina fans in Qatar 🎉🤩#QatarWorldCup2022 pic.twitter.com/LNJlWHpK3j
— shukran 👤 (@mury515) November 16, 2022
ലോകകപ്പിനു മുന്നോടി ആയി ഇന്നലെ നടന്ന സൗഹൃദമത്സരത്തിൽ അർജൻ്റീന യുഎഇയെ തുരത്തിയിരുന്നു. മടക്കമില്ലാത്ത അഞ്ച് ഗോളുകൾക്കാണ് അർജൻ്റീനയുടെ ജയം. ഏഞ്ചൽ ഡി മരിയ അർജൻ്റീനയ്ക്കായി ഇരട്ട ഗോൾ നേടിയപ്പോൾ ജൂലിയൻ അൽവാരസ്, ലയണൽ മെസി, ജോക്വിൻ കൊറിയ എന്നിവരാണ് മറ്റ് ഗോൾ സ്കോറർമാർ. ഇതോടെ തോൽവി അറിയാതെ അർജൻ്റീന 36 മത്സരങ്ങൾ പൂർത്തിയാക്കി.
ലോകകപ്പിൽ ഏറ്റവും കൂടുതൽ സാധ്യത കല്പിക്കപ്പെടുന്ന ടീമുകളിലൊന്നാണ് അർജൻ്റീന. ഗ്രൂപ്പ് സിയിൽ സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട് എന്നിവർക്കൊപ്പമാണ് അർജൻ്റീന ഉൾപ്പെട്ടിരിക്കുന്നത്. ഈ മാസം 22ന് സൗദി അറേബ്യയെ നേരിടുന്ന അർജൻ്റീന 27ന് മെക്സിക്കോയെയും ഡിസംബർ ഒന്നിന് പോളണ്ടിനെയും നേരിടും.
Story Highlights: indian fans welcome lionel messi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here