കണ്ണൂര്‍ സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമന വിവാദം; ഹൈക്കോടതി വിധി ഇന്ന്

kannകണ്ണൂര്‍ സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമന വിവാദത്തില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് 1.45ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ബെഞ്ചാണ് വിധി പറയുക. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവേ രൂക്ഷ വിമര്‍ശനം ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ബെഞ്ചില്‍ നിന്നും ഉണ്ടായി.
ഡെപ്യൂട്ടേഷന് കാലയളവില്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നോയെന്നും സ്റ്റുഡന്റ് ഡയറക്ടര്‍ ആയ കാലയളവില്‍ പഠിപ്പിച്ചിരുന്നോയെന്ന് കോടതി പ്രിയ വര്‍ഗീസിനോട് ചോദിച്ചിരുന്നു. എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ പദവി അധ്യാപന പരിചയത്തിന്റെ ഭാഗമല്ലെന്നും എന്‍എസ്എസിന് പോയി കുഴിവെട്ടിയത് അധ്യാപന പരിചയമാകില്ലെന്നും കോടതി വിമര്‍ശിക്കുകയുണ്ടായി. പ്രിയ വര്‍ഗീസിന് ചട്ടപ്രകാരമുള്ള യോഗ്യതയില്ലെന്ന് യുജിസിയും നിലപാടറിയിച്ചിട്ടുണ്ട്.
Story Highlights: Kannur University Associate Professor Appointment Controversy High Court verdict
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here