Advertisement

സൗദിയിലെ വാഹന റിപ്പയറിം​ഗ് രം​ഗത്തെ 15 ജോലികൾക്ക് ഇനിമുതൽ തൊഴിൽ ലൈസൻസ് വേണം

November 17, 2022
2 minutes Read
Saudi Arabia vehicle repairs jobs License

സൗദി അറേബ്യയിലെ വാഹന റിപ്പയറിം​ഗ് രം​ഗത്തെ 15ഓളം ജോലികൾക്ക്​ തൊഴിൽ ലൈസൻസ്​ നിർബന്ധമാക്കും. 2023 ജൂൺ ഒന്നിന് ശേഷം ലൈസൻസ് ഇല്ലാതെ തൊഴിൽ ചെയ്യാനാവില്ലെന്ന് മുനിസിപ്പൽ, ഗ്രാമീണകാര്യ, ഭവന മന്ത്രാലയം വ്യക്തമാക്കി​. വാണിജ്യ മേഖലകളിൽ തൊഴിൽ ചെയ്യുന്നവർക്ക് പ്രൊഫഷണൽ ലൈസൻസ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്നാണ് സൗദിയുടെ നിലപാട്. വിദഗ്​ധ തൊഴിലുകൾ പരിശീലിക്കുന്നതിനും അത്തരം സ്ഥാപനങ്ങൾക്ക് വാണിജ്യ ലൈസൻസുകൾ നൽകുന്നതിനും പുതുക്കുന്നതിനുമുള്ള നിബന്ധനകളിൽ ഒന്നായാണ് തൊഴിൽ ലൈസൻസ് നിശ്ചയിച്ചിരിക്കുന്നത്​. ( Saudi Arabia vehicle repairs jobs License ).

Read Also: സന്ദര്‍ശകര്‍ക്ക് കൗതുക കാഴ്ചയായി സൗദിയിലെ മൃ​ഗശാല

വാഹന മെക്കാനിക്ക്, എൻജിൻ ടേണിങ്​ ടെക്നീഷ്യൻ, ഓട്ടോമോട്ടീവ് ഇൻസ്പെക്ഷൻ ടെക്നീഷ്യൻ, ലൈറ്റ് വെഹിക്കിൾ മെയിന്റനൻസ് ടെക്നീഷ്യൻ, വാഹന ഇലക്ട്രീഷ്യൻ, റേഡിയേറ്റർ ടെക്നീഷ്യൻ, വെഹിക്കിൾ ഗ്ലാസ് ഫിറ്റർ, ബ്രേക്ക് മെക്കാനിക്ക്, ബോഡി വർക്കർ, വെഹിക്കിൾ അപ്ഹോൾസ്റ്ററി, തെർമൽ ഇൻസുലേഷൻ ടെക്നീഷ്യൻ, വാഹനത്തിന്റെ പെയിന്റർ​, വാഹന ലൂബ്രിക്കന്റ് ടെക്നീഷ്യൻ, വെഹിക്കിൾ ബോഡി പ്ലംബർ, വെഹിക്കിൾ എയർകണ്ടീഷണർ മെക്കാനിക്ക് തുടങ്ങിയവയാണ് കാർ റിപ്പയറിങ്​ മേഖലയിൽ സാ​ങ്കേതിക വൈദഗ്ധ്യം തെളിയിക്കുന്ന ലൈസൻസ്​ ആവശ്യമുള്ള തസ്തികകൾ.

അപകടങ്ങൾ ഉണ്ടാകുമ്പോൾ നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരം ഇത്​ ഉറപ്പാക്കും​. തൊഴിൽ ലൈസൻസിനായുള്ള ലിങ്കിൽ കയറിയാൽ ലളിതമായി ലൈസൻസ്​​ നേടാവുന്നതാണെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. ലൈസൻസ് സംവിധാനം യാഥാർത്ഥ്യമാകുന്നതോടെ ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയരും.

Story Highlights: Saudi Arabia vehicle repairs jobs License

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top