സന്ദര്‍ശകര്‍ക്ക് കൗതുക കാഴ്ചയായി സൗദിയിലെ മൃഗശാല

സൗദി തലസ്ഥാന നഗരിയില്‍ അരങ്ങേറുന്ന റിയാദ് സീസണില്‍ ഒരുക്കിയിട്ടുളള മൃഗശാല സന്ദര്‍ശകര്‍ക്ക് കൗതുക കാഴ്ചയാകുന്നു. വന്യമൃഗങ്ങളെ അടുത്തു കാണുന്നതിനും ചിത്രം പകര്‍ത്തുന്നതിനും അവസരവും ഒരുക്കിയിട്ടുണ്ട് ( riyadh season zoo ).
മൃഗശാല സന്ദര്‍ശിക്കുന്നവര്‍ക്ക് മൃഗങ്ങളുമായി അടുത്തിടപഴകാം. ഭക്ഷണം നല്‍കാനും അനുമതിയുണ്ട്. 190 ഇനങ്ങളിലായി 1,300 മൃഗങ്ങളെയാണ് മൃഗശാലയില്‍ പ്രദര്‍ശിപ്പിച്ചിട്ടുളളത്. റിയാദ് സീസണ്‍ വേദികളിലൊന്നായ അല്‍ മലാസ് സോണിലാണ് മൃഗശാല തയ്യാറാക്കിയിട്ടുളളത്.
Read Also: റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ഋഷി സുനക് മുഖ്യാതിഥി?; ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്
കടുവ, സിംഹം തുടങ്ങിയ വന്യജീവികളെ അടുത്തറിയാന്‍ സന്ദര്‍ശകര്‍ക്ക് പ്രത്യേകം ഗ്ലാസ് ടണല്‍ തയ്യാറാക്കിയിട്ടുണ്ട്. സിംഹങ്ങളെ അടുത്തു കാണാനും അവയ്‌ക്കൊപ്പം ചിത്രം പകര്‍ത്താനും ലഭിക്കുന്ന അവസരം പുതിയ അനുഭവമാണ് സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുന്നത്.
മൂങ്ങകള്‍, ആമകള്‍, ജിറാഫുകള്‍ എന്നിവക്കു പുറമെ സിംഹങ്ങളുമായുള്ള വടംവലിയില്‍ ഏര്‍പ്പെടാനും സന്ദര്‍ശകര്‍ക്ക് അവസരം ലഭിക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ ‘ടൈഗര്‍ എക്‌സ്പീരിയന്‍സ്’ വിഭാഗത്തില്‍ പ്രവേശനം നേടുന്നതിന് പ്രത്യേകം ടിക്കറ്റ് നേടണം.
Story Highlights: riyadh season zoo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here