‘പുഷ്പ രണ്ടിനെക്കുറിച്ച് എന്തെങ്കിലും പറയണം’; ബാനറുമായി അല്ലു അര്‍ജുന്‍ ആരാധകര്‍ തെരുവിലിറങ്ങി

പാന്‍ ഇന്ത്യന്‍ ചിത്രമെന്ന് പ്രശസ്തി നേടി ബോക്‌സ് ഓഫിസ് തകര്‍ത്ത അല്ലു അര്‍ജുന്‍ ചിത്രമായിരുന്നു പുഷ്പ. രണ്ടാം ഭാഗമുണ്ടാകുമെന്ന് കൃത്യമായി പറഞ്ഞാണ് ചിത്രം പുറത്തിറങ്ങിയത്. പുഷ്പ രണ്ടിന്റെ ചിത്രീകരണം ഉടനുണ്ടാകുമെന്നും സൂചന പുറത്തുവന്നിരുന്നു. എന്നാല്‍ ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ നിന്ന് ഇത് സംബന്ധിച്ച് യാതൊരു അപ്‌ഡേറ്റും എത്തിയിട്ടില്ല. ഇതില്‍ അസ്വസ്ഥരായ ആരാധകര്‍ ബാനറുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. ( Allu Arjun’s Fans Take To Streets With Banners Asking Updates On Pushpa)
വീ വാണ്ട് പുഷ്പ-2 എന്നെഴുതിയ ബാനറുമായാണ് അല്ലു അര്‍ജുന്‍ ആരാധകര്‍ തെരുവിലിറങ്ങിയത്. മഹാരാഷ്ട്രയിലും യുഎഇയിലും പത്തനംതിട്ടയിലുമെല്ലാം ആരാധകര്‍ ബാനറുമായി ഒത്തുകൂടുന്നതിന്റെ ചിത്രങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.



റിലീസ് ചെയ്ത ആദ്യദിനം തന്നെ, കൊവിഡിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിംഗ് ഗ്രോസര്‍ എന്ന റെക്കോര്‍ഡ് പുഷ്പ: ദി റൈസ് നേടിയിരുന്നു. ഈ വര്‍ഷം ഏറ്റവും വലിയ ഓപ്പണിംഗ് ലഭിച്ച മാസ്റ്ററിന്റേയും സ്‌പൈഡര്‍മാന്റേയും റെക്കോര്‍ഡ് തകര്‍ത്തെറിഞ്ഞാണ് പുഷ്പ നേട്ടം സ്വന്തമാക്കിയത്. ഒന്നാം ഭാഗത്തെ കടത്തിവെട്ടുന്ന വിധത്തിലാകും രണ്ടാം ഭാഗമെന്ന് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു.
Story Highlights: Allu Arjun’s Fans Take To Streets With Banners Asking Updates On Pushpa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here