Advertisement

‘മരണശേഷം മറ്റൊരാളിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു’; അവയവങ്ങൾ ദാനം ചെയ്യുമെന്ന് വിജയ് ദേവരകൊണ്ട

November 18, 2022
Google News 3 minutes Read

മരണശേഷം മറ്റൊരാളിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു, അവയവങ്ങളെല്ലാം ദാനം ചെയ്യുമെന്ന് തെലുങ്ക് താരം വിജയ് ദേവരകൊണ്ട. അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം. താനും അമ്മയും അവയവങ്ങൾ ദാനം ചെയ്യാൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിജയ് അറിയിച്ചു. മരണശേഷം മറ്റൊരാളിൽ ജീവിക്കാനാവുകയെന്നത് മനോഹരമായ കാര്യമായി കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.(desires to live in another after death vijay devarakonda)

എനിക്ക് ശേഷം ഒരാളുടെ ഭാഗമാകാനും അവരുടെ ജീവിതത്തിൽ അവരെ സഹായിക്കാനും ഞാൻ ആഗ്രഹിക്കുന്നു. മരണത്തോടെ എന്റെ അവയവങ്ങൾ പാഴാക്കി കളയുന്നതിൽ ഒരർത്ഥവുമില്ല. എന്റെ എല്ലാ അവയവങ്ങളും ദാനം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു. ഞാൻ ആരോഗ്യവാനായിരിക്കുകയും എന്നെത്തന്നെ ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്നു.

Read Also: ‘ശബരിമലയില്‍ എല്ലാവര്‍ക്കും പ്രവേശനമെന്ന് നിര്‍ദേശം’; വിവാദമായതോടെ പിന്‍വലിച്ചു

ഞാനും അമ്മയും ഞങ്ങളുടെ അവയവങ്ങൾ ദാനം ചെയ്യാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിങ്ങളുടെ നല്ല മനസ്സുമൂലം, നിങ്ങൾ മറ്റുള്ളവരിലൂടെ ജീവിക്കുന്നത് വളരെ മനോഹരമായൊരു കാര്യമല്ലേ. അവയവദാനം എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവരും അഭിനന്ദനമർഹിക്കുന്നു.

ധാരാളം ശസ്ത്രക്രിയകൾ ഇവിടെ സംഭവിക്കുന്നത് ദാതാക്കൾ ഉണ്ടായതുകൊണ്ടുമാത്രമാണെന്ന് ഡോക്ടർമാർ എന്നോട് പറഞ്ഞു. സഹജീവികൾക്ക് വേണ്ടി വൈകാരികമായി സംഭാവന ചെയ്യുന്ന നിരവധി ആളുകൾ ഉണ്ടെന്നത് അവിശ്വസനീയമാണെന്നും അത് മനോഹരമായ കാര്യമാണെന്നും വിജയ് കൂട്ടിച്ചേർത്തു.

Story Highlights: desires to live in another after death vijay devarakonda

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here