‘ദുബായിലെ സിഗ്നലില്‍ ഗതാഗതം നിയന്ത്രിച്ച് പാക് പൗരൻ’, വൈറല്‍; ആദരവുമായി ദുബായ് പൊലീസ്

ദുബായിലെ തിരക്കേറിയ റോഡില്‍ ഗതാഗതം നിയന്ത്രിച്ച പ്രവാസിക്ക് ആദരവുമായി ദുബായ് പൊലീസ്. ട്രാഫിക് സിഗ്നല്‍ പ്രവര്‍ത്തിക്കാതായപ്പോള്‍ ഗതാഗത നിയന്ത്രണം ഏറ്റെടുത്ത അബ്ബാസ് ഖാന്‍ ഭട്ടി ഖാന്‍ എന്ന പാകിസ്താൻ പൗരന് പ്രത്യേക പുരസ്‍കാരം നല്‍കി ദുബായ് പൊലീസ് ആദരിക്കുകയും ചെയ്‍തു. ദുബായ് പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും ഇയാളുടെ വിഡിയോ ക്ലിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.ദുബായ് പൊലീസ് കമാണ്ടര്‍ ഇന്‍ ചീഫ് ലഫ്. ജനറല്‍ അബ്‍ദുല്ല ഖലീഫ അല്‍ മറിയാണ് അബ്ബാസ് ഖാനെ ആദരിച്ചത്.(dubai police honour pakistani expat managing traffic)
Read Also: ‘ശബരിമലയില്‍ എല്ലാവര്‍ക്കും പ്രവേശനമെന്ന് നിര്‍ദേശം’; വിവാദമായതോടെ പിന്‍വലിച്ചു
തിരക്കേറിയ നിരത്തിലെ ഇന്റര്‍സെക്ഷനില്‍ രാവിലെ 6.30ഓടെ സിഗ്നല്‍ പ്രവര്‍ത്തിക്കാതായപ്പോള്‍ അബ്ബാസ് ഖാന്‍ ഇന്റര്‍സെക്ഷന്റെ മദ്ധ്യഭാഗത്ത് നിന്ന് വാഹനങ്ങള്‍ നിയന്ത്രിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സ്ഥലത്ത് പൊലീസ് പട്രോള്‍ സംഘം എത്തുന്നതു വരെ അദ്ദേഹം ഇത് തുടര്‍ന്നതായി ദുബായ് പൊലീസ് പറയുന്നു. ഈ സമയം റോഡിലുണ്ടായിരുന്ന ഒരു വാഹനത്തില്‍ സഞ്ചരിച്ചിരുന്നവരാണ് വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്.
Story Highlights: dubai police honour pakistani expat managing traffic
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here