കേന്ദ്രീയ വിദ്യാലയത്തിലെ ഒന്നാംക്ലാസ് പ്രവേശനം; ഹൈക്കോടതി ഉത്തരവിന് എതിരായ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

എൻടിപിസിയുടെ കീഴിലുള്ള കേന്ദ്രീയവിദ്യാലയത്തിൽ ഒന്നാംക്ലാസ് പ്രവേശനം അനുവദിച്ച കേരള ഹൈക്കോടതി ഉത്തരവിന് എതിരായ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള കക്ഷികൾക്ക് നേരത്തെ ഈ കേസിൽ കോടതി നോട്ടിസ് അയച്ചിരുന്നു.
ജസ്റ്റിസ് അനിരുദ്ധാ ബോസ് അധ്യക്ഷനായ ബെഞ്ച് ആണ് കേസ് പരിഗണിയ്ക്കുക. ഈ വിഷയവുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതി മുമ്പാകെയുള്ള കോടതിയലക്ഷ്യ നടപടി സുപ്രിംകോടതി സ്‌റ്റേ ചെയ്തിരുന്നു. എൻടിപിസി സമർപ്പിച്ച അപ്പീലിലാണ് സുപ്രിംകോടതി ഇടപെടൽ.
Read Also: കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനം; എം.പി. ക്വാട്ടയടക്കം റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ശരിവച്ച് ഹൈക്കോടതി
Story Highlights: Kendriya Vidyalaya 1st class admission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here