പമ്പയിലേക്കുള്ള യാത്രയ്ക്കിടെ അയ്യപ്പഭക്തന് അവശത; പരിചരിച്ച് ദേവസ്വം മന്ത്രി

ശബരിമലയിലെ അയ്യപ്പ ഭക്തന് അവശത അനുഭവപ്പെട്ടതോടെ പരിചരിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. സന്നിധാനത്ത് നിന്ന് പമ്പയിലേക്കുള്ള യാത്രാമധ്യേയാണ് വഴിവക്കില്‍ പേശീവേദനയെ തുടര്‍ന്ന് ബുദ്ധിമുട്ടനുഭവിക്കുന്ന അയ്യപ്പനെ മന്ത്രി പരിചരിച്ചത്. അയ്യപ്പനെ കണ്ടതോടെ മന്ത്രി യാത്ര നിര്‍ത്തി വിവരങ്ങള്‍ അന്വേഷിച്ചു. കാലില്‍ മസാജ് ചെയ്ത് ശുശ്രൂഷിക്കുകയും ചെയ്തു.
‘തന്നില്‍ നിക്ഷിപ്തമായ കര്‍ത്തവ്യം, അങ്ങേയറ്റം ആത്മാര്‍ത്ഥതയോടെ നിറവേറ്റുന്ന ഒരു മനുഷ്യസ്‌നേഹിയായ കമ്മ്യൂണിസ്റ്റുകാരന്‍’ എന്ന് കുറിച്ച് പി വി അന്‍വര്‍ എംഎല്‍എയാണ് മന്ത്രിയുടെ ചിത്രം പങ്കുവച്ചത്.
അതേസമയം തീര്‍ത്ഥാടകര്‍ക്ക് ഇത്തവണയും ശബരിമലയില്‍ ഇ- കാണിക്ക അര്‍പ്പിക്കാം. ഭീം യുപിഐ ഇന്റര്‍ഫേസ് ഉപയോഗിപ്പെടുത്തിയാണ് ഭക്തര്‍ക്ക് ഇ-കാണിക്ക സര്‍പ്പിക്കാനുള്ള സൗകര്യം ദേവസ്വം ബോര്‍ഡ് ഒരുക്കിയിരിക്കുന്നത്. ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ശബരിമലയിലും ഇ-കാണിക്ക സജ്ജമാക്കിയത്.
Read Also: ശബരിമല തീർത്ഥാടനം; തിരക്ക് നിയന്ത്രിക്കാൻ 660 രൂപ ദിവസവേതനത്തിൽ താത്കാലിക പൊലീസിനെ നിയോഗിക്കും
സന്നിധാനത്ത് രണ്ട് ഇടങ്ങളിലാണ് ഇ- കാണിക്ക സൗകര്യമുള്ളത്. പ്രത്യേകം സജ്ജിച്ചിരിട്ടുള്ള കാണിക്ക വഞ്ചിയില്‍ നല്‍കിയിരിക്കുന്ന ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് കാണിക്ക സമര്‍പ്പിക്കാവുന്നതാണ്.ഇതിനോടൊകം തന്നെ നിരവധി ഭക്തരാണ് ഇ- കാണിക്ക മുഖേന കാണിക്ക സമര്‍പ്പണം ഉപയോഗപ്പെടുത്തുന്നത്.
Story Highlights: minister k radhakrishnan helps sabarimala pilgrim on the way to pamba
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here