Advertisement

‘മനുഷ്യസ്നേഹിയായ കമ്മ്യൂണിസ്റ്റുകാരൻ’; മന്ത്രി കെ രാധാകൃഷ്ണനെ പുകഴ്ത്തി പി വി അൻവർ

November 18, 2022
2 minutes Read

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെ പുകഴ്ത്തി നിലമ്പൂർ എംഎൽഎ പി വി അൻവർ. സന്നിധാനത്ത്‌ നിന്ന് പമ്പയിലേക്കുള്ള യാത്രയ്ക്കിടെ പേശീ വേദനയേ തുടർന്ന് ബുദ്ധിമുട്ടുന്ന വിശ്വാസിയെ കണ്ടതോടെ വിവരങ്ങൾ തിരക്കുന്ന് മന്ത്രിയുടെ ചിത്രം പോസ്റ്റ് ചെയ്താണ് ഫേസ്ബുക്ക് കുറിപ്പ്. തന്നിൽ നിക്ഷിപ്‌തമായ കർത്തവ്യം,അങ്ങേയറ്റം ആത്മാർത്ഥതയോടെ നിറവേറ്റുന്ന ഒരു മനുഷ്യസ്നേഹിയായ കമ്മ്യൂണിസ്റ്റുകാരൻ.. സഖാവ്‌ കെ.രാധാകൃഷ്ണൻ എന്ന് പി വി അൻവർ ഫേസ്ബുക്കിൽ കുറിച്ചു.(p v anwar praises k radhakrishnan)

പി വി അൻവർ എംഎൽഎയുടെ പോസ്റ്റിൻറെ പൂർണരൂപം

ദേവസ്വം മിനിസ്റ്റർ സഖാവ്‌ കെ.രാധാകൃഷ്ണൻ സന്നിധാനത്ത്‌ നിന്ന് പമ്പയിലേക്കുള്ള യാത്രാമധ്യേ,വഴിവക്കിൽ പേശീവേദനയെ തുടർന്ന് ബുദ്ധിമുട്ടനുഭവിക്കുന്ന അയ്യപ്പനെ കണ്ടതോടെ യാത്ര നിർത്തി മിനിസ്റ്റർ വിവരങ്ങൾ അന്വേഷിച്ചു.അദ്ദേഹത്തെ ശുശ്രൂഷിച്ചു.തന്നിൽ നിക്ഷിപ്‌തമായ കർത്തവ്യം,അങ്ങേയറ്റം ആത്മാർത്ഥതയോടെ നിറവേറ്റുന്ന ഒരു മനുഷ്യസ്നേഹിയായ കമ്മ്യൂണിസ്റ്റുകാരൻ.. സഖാവ്‌ കെ.രാധാകൃഷ്ണൻ.. സ്നേഹം സഖാവേ..

Read Also: അട്ടപ്പാടിയിലെ മധുവിന്റെ മാതാവിനെ ഭീഷണിപ്പെടുത്തിയ സംഭവം; പ്രതി കീഴടങ്ങി

ശബരിമലയിലെ അയ്യപ്പ ഭക്തന് അവശത അനുഭവപ്പെട്ടതോടെ പരിചരണവുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ രംഗത്തെത്തിയിരുന്നു. സന്നിധാനത്ത് നിന്ന് പമ്പയിലേക്കുള്ള യാത്രാമധ്യേയാണ് വഴിവക്കിൽ പേശീവേദനയെ തുടർന്ന് ബുദ്ധിമുട്ടനുഭവിക്കുന്ന അയ്യപ്പനെ മന്ത്രി പരിചരിച്ചത്. അയ്യപ്പനെ കണ്ടതോടെ മന്ത്രി യാത്ര നിർത്തി വിവരങ്ങൾ അന്വേഷിച്ചു. കാലിൽ മസാജ് ചെയ്ത് ശുശ്രൂഷിക്കുകയും ചെയ്തു.

അതേസമയം തീർത്ഥാടകർക്ക് ഇത്തവണയും ശബരിമലയിൽ ഇ- കാണിക്ക അർപ്പിക്കാം. ഭീം യുപിഐ ഇന്റർഫേസ് ഉപയോഗിപ്പെടുത്തിയാണ് ഭക്തർക്ക് ഇ-കാണിക്ക സർപ്പിക്കാനുള്ള സൗകര്യം ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്നത്. ഡിജിറ്റൽ പണമിടപാടുകൾ വർധിച്ച സാഹചര്യത്തിലാണ് ശബരിമലയിലും ഇ-കാണിക്ക സജ്ജമാക്കിയത്.

Story Highlights: p v anwar praises k radhakrishnan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top