Advertisement

കുട്ടി കാനയിൽ വീണ സംഭവം: അതിരു കടന്ന് യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം; അഞ്ചുവയസുകാരനെ നഗ്നനായി നിലത്തുകിടത്തി

November 18, 2022
2 minutes Read

കൊച്ചിയില്‍ കാനയില്‍ വീണ് കുട്ടിക്ക് പരുക്കേറ്റ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം അതിരുകടന്നു. മേയര്‍ സ്ഥലത്തുണ്ടെന്ന ബാനറുമായി അഞ്ചുവയസുകാരനെ നിലത്തുകിടത്തിയായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ചുള്ളിക്കമ്പുകളും കുട്ടിയുടെ പുറത്തിട്ടിരുന്നു. (youth congress protest against kochi mayor crossed limits)

സംഭവത്തില്‍ കോര്‍പറേഷന്‍ മാര്‍ച്ചിന് ശേഷമായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം അതിരുകടന്നത്.കൊച്ചി പനമ്പിള്ളി നഗറിറിലെ കാനയിലാണ് മൂന്നു വയസുകാരന്‍ വീണത്. കുട്ടി അഴുക്കുവെള്ളത്തില്‍ പൂര്‍ണമായും മുങ്ങിപ്പോയിരുന്നു. അമ്മ കാലുകൊണ്ട് തടഞ്ഞുനിര്‍ത്തിയത് കാരണമാണ് കുഞ്ഞ് ഒഴുകിപ്പോകാതിരുന്നത്. ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്.

Read Also: അട്ടപ്പാടിയിലെ മധുവിന്റെ മാതാവിനെ ഭീഷണിപ്പെടുത്തിയ സംഭവം; പ്രതി കീഴടങ്ങി

മെട്രോയില്‍ ഇറങ്ങി അമ്മയ്ക്കും അച്ഛനുമൊപ്പം നടന്നുവരികയായിരുന്നു കുട്ടി. ഇതിനിടയിലാണ് കാല്‍ തെറ്റി കാനയിലേക്ക് വീണത്. കാന മൂടണമെന്ന് പരിസരവാസികളും കൗണ്‍സിലറും അടക്കം പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിനു വേണ്ട നടപടികള്‍ ഉണ്ടായിട്ടില്ല എന്നാണ് ആരോപണം.

Story Highlights: youth congress protest against kochi mayor crossed limits

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top