ആമിർ ഖാന്റെ മകൾ വിവാഹിതയാകുന്നു

ആമിർ ഖാന്റെയും മുൻ ഭാര്യയും സിനിമാ നിർമാതാവുമായ റീന ദത്തയുടേയും മകൾ ഇറാ ഖാൻ വിവാഹിതയാകുന്നു. ഇറയുടേയും കാമുകൻ നുപുർ ഷിഖരെയുടേയും വിവാഹ നിശ്ചയം നടന്നു. ( aamir khan daughter ira khan engagement )
കുറച്ച് മാസങ്ങൾക്ക് മുൻപാണ് സെലിബ്രിറ്റി ഫിറ്റനസ് ട്രെയ്‌നറായ നുപുർ ഇറയെ പ്രപ്പോസ് ചെയ്യുന്നത്. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പിന്നാലെയാണ് ഇരുവരുടേയും വിവാഹം നിശ്ചയിക്കുന്നത്.
വിവാഹ നിശ്ചയ ചടങ്ങിൽ ആമിർ ഖാൻ, മുൻ ഭാര്യ റീന ദത്ത, കിരൺ റാവു എന്നിവർക്ക് പുറെ ബന്ധുവും നടനുമായ ഇമ്രാൻ ഖാൻ, മൻസൂർ ഖാൻ എന്നിവരും പങ്കെടുത്തു. വിവാഹ തിയതി സംബന്ധിച്ച വിവരങ്ങളൊന്നും നിലവിൽ പുറത്ത് വന്നിട്ടില്ല.
Story Highlights: aamir khan daughter ira khan engagement
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here