‘കേസ് കെട്ടിച്ചമച്ചത്, കുടുംബം അടക്കം ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റ് വഴിയില്ല’; പീഡനക്കേസിൽ പിടിയിലായ സിഐ സുനു

നിരപരാധിയെന്ന് തൃക്കാക്കര കൂട്ട ബലാത്സംഗ കേസിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത സി ഐ സുനു. കേസ് കെട്ടിച്ചമച്ചതെന്നും കുടുംബം അടക്കം ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റു വഴിയില്ലെന്നും സുനുവിന്റെ ശബ്ദ സന്ദേശം. ഉന്നത ഉദ്യോഗസ്ഥർക്ക് സിഐ സുനു അയച്ച ശബ്ദ സന്ദേശം ട്വൻറിഫോറിന് ലഭിച്ചു. ( ci sunu suicide threat )
തൃക്കാക്കര കൂട്ട ബലാത്സംഗ കേസിലെ പോലീസ് കസ്റ്റഡിയിലെടുത്ത സി ഐ സുനുവാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് ആത്മഹത്യ സന്ദേശം അയച്ചത്.
താൻ നിരപരാധിയാണ് കെട്ടിച്ചമച്ച കേസിൽ ജീവിതം തകർന്നെന്നും സി ഐ സുനു ശബ്ദ സന്ദേശത്തിൽ പറയുന്നു.കുടുംബമടക്കം ആത്മഹത്യചെയ്യുകയേ വഴിയുള്ളു. ചില ഉന്നത ഉദ്യോഗസ്ഥരാണ് വേട്ടയാടുന്നതെന്നും സന്ദേശത്തിലുണ്ട്. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളെ സ്റ്റേഷനിൽ നിന്നാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തതെങ്കിലും തെളിവ് ലഭിക്കാതെ വന്നതോടെവിട്ടയക്കുകയായിരുന്നു.
Read Also: മതിയായ തെളിവുകളായില്ല; കൂട്ടബലാത്സംഗക്കേസില്‍ കസ്റ്റഡിയിലെടുത്ത പി ആര്‍ സുനുവിനെ വിട്ടയച്ചു
എന്നാൽ സിഐ സുനുവിനെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നതിന് ശുപാർശ ചെയ്ത് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി. സുനു ആറ് കേസുകളിൽ പ്രതിയും 9 തവണ വകുപ്പുതല ശിക്ഷാ നടപടി നേരിട്ടയാളാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇയാൾ നിരവധി കേസുകളിൽ പ്രതിയായതിനാൽ സേനയിൽ തുടരാൻ അർഹനല്ലെന്നും റിപ്പോർട്ട് വ്യക്തമാക്കി.
Story Highlights: ci sunu suicide threat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here