Advertisement

മലയാളി മാധ്യമപ്രവര്‍ത്തക ഹൈദരാബാദില്‍ വാഹനപകടത്തില്‍ മരിച്ചു

November 19, 2022
Google News 1 minute Read
malayali journalist died in accident at hyderabad

മലയാളി മാധ്യമപ്രവര്‍ത്തക ഹൈദരാബാദില്‍ വാഹനപകടത്തില്‍ മരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട പിടിയൂര്‍ സ്വദേശി നിവേദിത സൂരജ് (26) ആണ് മരിച്ചത്. ഹൈദരാബാദില്‍ ഇ.ടി.വി ഭാരത് ചാനലില്‍ ജോലി ചെയ്തുവരികയായിരുന്നു. റിപ്പോര്‍ട്ടര്‍ ടി വി തൃശൂര്‍ റിപ്പോര്‍ട്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഹൈദരാബാദില്‍ വച്ച് ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് വാഹനാപകടമുണ്ടായത്. സംസ്‌കാരം നാളെ രാവിലെ 9ന് വീട്ടുവളപ്പില്‍ നടക്കും. പത്രപ്രവര്‍ത്തക യൂണിയന്‍ അനുശോചിച്ചു.

Story Highlights: malayali journalist died in accident at hyderabad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here