Advertisement

പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ 7 മുതൽ

November 19, 2022
Google News 1 minute Read

പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ 7 ന് ആരംഭിക്കും. 23 ദിവസങ്ങൾ സമ്മേളിച്ച ശേഷം 2022 ഡിസംബർ 29 ന് സമ്മേളനം അവസാനിക്കും. കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇക്കാര്യം അറിയിച്ചത്. സെഷനിൽ ക്രിയാത്മക സംവാദത്തിനായി കാത്തിരിക്കുന്നു എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

രാജ്യസഭാ അധ്യക്ഷനായ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ഉപരിസഭയിലെ നടപടികൾ നിയന്ത്രിക്കുന്ന ആദ്യ സെഷനാണിത്. വരാനിരിക്കുന്ന സമ്മേളനത്തിൽ പാസാക്കേണ്ട ബില്ലുകളുടെ പട്ടിക സർക്കാർ തയ്യാറാക്കും. വിവാദ രാജ്യദ്രോഹ നിയമത്തിലെ ഭേദഗതിയാണ് സമ്മേളനത്തിൽ അവതരിപ്പിക്കുന്ന പ്രധാന ബില്ല്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ രാജ്യദ്രോഹ നിയമത്തിൽ മാറ്റം വരുത്തുമെന്ന് നവംബർ ഒന്നിന് മോദി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

Story Highlights: Winter Session Of Parliament To Begin On December 7

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here