Advertisement

പൊലീസ് ക്വാർട്ടേഴ്സിൽ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് പൊലീസുകാരന് പരിക്ക്

November 20, 2022
1 minute Read
firecrackers explosion policeman injured

പടക്കം പൊട്ടിത്തെറിച്ച് പൊലീസുകാരന് പരിക്ക്. ചേർത്തല പൊലീസ് ക്വാർട്ടേഴ്സിൽ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ചാണ് പൊലീസുകാരന് പരുക്കേറ്റത്. കാലിന് പരുക്കേറ്റ പൊലീസുകാരൻ സുനിൽ കുമാറിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പടക്കം സൂക്ഷിച്ചിരുന്ന സ്ഥലത്ത് നിന്ന് ഫോണിൽ സംസാരിക്കുന്നതിനിടെ ഫോൺ നിലത്തുവീണ് സ്പാർക്കിങ്ങ് ഉണ്ടായി പൊട്ടിത്തെറിച്ചതാണെന്നാണ് പൊലീസ് വിശദീകരണം. സുനിൽ കുമാറിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ അറിയിക്കുന്നത്.

മൊബൈലിൽ നിന്നാണോ തീ ഉണ്ടായത് എന്നത് പരിശോധിക്കപ്പെടേണ്ടതാണെന്ന് എസ് പി 24 നോട്‌ പറഞ്ഞു. ഫോറെൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയാൽ മാത്രമേ അപകട കാരണത്തെപ്പറ്റി വ്യക്തത വരുത്താൻ കഴിയൂ എന്നും എസ് പി വ്യക്തമാക്കുന്നു.

Story Highlights: firecrackers explosion policeman injured

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top