കുവൈറ്റിൽ 34 സ്ഥലങ്ങളിൽ വസന്തകാല ക്യാമ്പുകൾക്കായി ഓൺലൈൻ റിസർവേഷൻ

കുവൈറ്റിൽ 34 സ്ഥലങ്ങളിൽ വസന്തകാല ക്യാമ്പുകൾക്കായി മുനിസിപ്പാലിറ്റി ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു. വരുന്ന മാർച്ച് 15 വരെയാണ് സ്പ്രിങ് സീസൺ. വടക്കൻ മേഖലകളിൽ 18 സൈറ്റും തെക്കൻ മേഖലയിൽ 16 എണ്ണവുമാണ് അനുവദിച്ചത്. ഇതോടൊപ്പം ‘ദ ലാൻഡ് ഈസ് ക്ലീൻ ‘ എന്ന മുദ്രാവാക്യവുമായി ശുചിത്വ സംരക്ഷണ ബോധവത്കരണ ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട് ( Spring camping online booking opens ).
Read Also: പ്രചാരണം അടിസ്ഥാന രഹിതം; ശശി തരൂരിന് വിലക്കില്ലെന്ന് കെ.സുധാകരൻ
സീസണിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും ക്യാമ്പുകൾക്ക് ലൈസൻസ് നൽകുന്നതിന് നിരവധി നിബന്ധനകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുനിസിപ്പാലിറ്റി വക്താവ് മുഹമ്മദ് അൽ മുതൈരി പറഞ്ഞു.
Story Highlights: Spring camping online booking opens
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here