Advertisement

ഫുട്‌ബോളിലും കോൺഗ്രസ്സിൽ ‘ഗ്രൂപ്പ് പോര്’; പോർ വിളിച്ചു വി.ഡി സതീശനും ടി.എൻ പ്രതാപനും

November 20, 2022
1 minute Read

ഇന്നലെ വരെ ഒന്നിച്ച് തോളില്‍ കൈയിട്ട് നടന്നവര്‍ ഇഷ്ട ടീമിനായി തര്‍ക്കിച്ച് കലഹിച്ച് കൈയടിക്കുന്ന നാളുകളാണ് ഇനിയുള്ളത്. ഖത്തർ ലോകകപ്പ് കിക്കോഫിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ ഫുട്ബോൾ ആവേശത്തിൽ പങ്കുചേരുകയാണ് രാഷ്ട്രീയ നേതാക്കൾ. താനൊരു കടുത്ത ബ്രസീൽ ആരാധകനാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വെല്ലുവിളിയുമായി വന്നായിരിക്കുകയാണ് തൃശ്ശൂർ എംപി ടി.എൻ പ്രതാപൻ.

‘കപ്പ് അർജന്റീനക്കുള്ളതാണ് സതീശാ… മെസ്സി ഖത്തർ ലോകകപ്പ് ഇങ്ങെടുക്കുവാ‘ എന്നായിരുന്നു പ്രതാപന്റെ കമന്റ്‌. പിന്നാലെ പ്രതിപക്ഷ നേതാവിന്റെ മറുപടിയെത്തി. ‘ഇത് നമ്മുടെ രണ്ടു പേരുടെയും സ്നേഹിതൻ സുരേഷ് ഗോപി തൃശൂരിങ്ങെടുക്കുകയാ എന്ന് പറഞ്ഞത് പോലെയാണ്. തൃശൂർ നിങ്ങളല്ലെ എടുത്തത്. അത് പോലെ കപ്പ് ബ്രസീലെടുക്കും പ്രതാപാ…’ എന്നായിരുന്നു മറുപടി.

ഫേസ്ബുക്ക് പോസ്റ്റ്:
ബ്രസീൽ.. ബ്രസീൽ ആണ് എനിക്ക് എക്കാലത്തും മികച്ച ടീം. ഐതിഹാസികമായ തനിമയാണ് എന്നും ബ്രസീലിയൻ ഫുട്ബോളിനെ നിലനിർത്തുന്നത് . സവിശേഷമായൊരു ശൈലി ആരാധകരെ അവരുടെ മുന്നിലേക്ക് കൊണ്ടുവരുന്നു. മഞ്ഞയും പച്ചയും നീലയും കലർന്ന ആ ജഴ്സി ഒരു അടയാളമാണ്. ബാല്യ കൗമാര കാലഘട്ടം മുതൽ ആ ജഴ്സി എനിക്കൊരു വൈകാരികതയാണ് . എന്റെ തലമുറ പെലെയെ ഒരു അനുഭവമായി മനസിൽ കൊണ്ട് നടന്നവരാണ്. അതുകൊണ് തന്നെ ബ്രസീൽ അല്ലാതെ മറ്റാര് എന്നൊരു ചോദ്യം പോലും മനസിലില്ല. ചരിത്രം ഉറങ്ങുന്ന മണ്ണാണ് ഖത്തർ. അവിടെ ലോകം ഒരു പന്തിന് ചുറ്റും ഓടി നടക്കും. ആ പന്ത് ലോകത്തെ ഏറ്റവും സുന്ദരമായതെല്ലാം സൃഷ്ടിക്കും.

Story Highlights: VD Satheesan and TN Prathapan face to face

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top