Advertisement

ശശി തരൂരിന് അഭിവാദ്യമർപ്പിച്ച് ഒരു വിഭാഗം യൂത്ത് കോൺഗ്രസ് പ്രവർത്തകർ; പരിപാടി പുരോ​ഗമിക്കുന്നു

November 20, 2022
3 minutes Read
Youth Congress Shashi Tharoor kozhikode

കോൺ​ഗ്രസ് എം.പി ശശി തരൂരിന് അഭിവാദ്യമർപ്പിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ഒരു വിഭാഗം കോൺഗ്രസ് – യൂത്ത് കോൺഗ്രസ് നേതാക്കൾ കോഴിക്കോട് നടക്കുന്ന തരൂരിന്റെ പരിപാടിയിൽ പങ്കെടുക്കുകയാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദുൽഖിഫിൽ, വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, ഡി.സി.സി ജനറൽ സെക്രട്ടറി ഐ.പി രാജേഷ് എന്നിവർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. തരൂർ പങ്കെടുക്കുന്ന ജവഹർ യൂത്ത് ഫൗണ്ടേഷൻ പരിപാടിയിലാണ് പ്രവർത്തകർ പങ്കെടുക്കുന്നത്. ( Youth Congress in favor of Shashi Tharoor kozhikode ).

കേരള രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി തരൂർ നടത്തുന്ന ജില്ലാ പര്യടനങ്ങൾക്ക് അപ്രഖ്യാപിത വിലക്കുണ്ടെന്ന പ്രചാരണങ്ങൾക്കിടെയാണ് തരൂരിന്റെ കോഴിക്കോട്ടെ പരിപാടി പുരോ​ഗമിക്കുന്നത്. ഇന്നു മുതൽ 4 ദിവസമാണ് കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ തരൂരിന്റെ പര്യടനം നടക്കുന്നത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

തരൂരിന്റെ സന്ദർശനം എം.കെ. രാഘവൻ എം.പി ജില്ലാ കമ്മിറ്റിയെ അറിയിച്ചിരുന്നുവെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാൽ വിഭാഗീയ പ്രവർത്തനത്തിന്റെ ഭാ​ഗമായാണ് പര്യടനം നടത്തുന്നതെന്ന വാർത്ത വന്നതിൽ പലർക്കും ആശങ്കയുണ്ടെന്നും അതിനാലാണ് യൂത്ത് കോൺഗ്രസ് പിൻ‌മാറിയതെന്നുമാണ് ഡിസിസി പ്രസിഡന്റിന്റെ വിശദീകരണം. പര്യടനം ഡിസിസി നേതൃത്വത്തെ അറിയിച്ചില്ലെന്ന തരത്തിൽ വിവാദമുണ്ടായ പശ്ചാത്തലത്തിലാണ് പ്രവീൺ കുമാർ കാര്യങ്ങൾ വിശദീകരിച്ചത്.

തനിക്ക് ആരെയും ഭയമില്ലെന്നും തന്നെയും ആരും ഭയപ്പെടേണ്ടെന്നുമാണ് തരൂർ പ്രതികരിച്ചത്. ശശി തരൂർ പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറിയത് വലിയ വിവാദമായിരുന്നു. ‘സംഘ്പരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും’ എന്ന വിഷയത്തിലാണ് സെമിനാർ നടക്കുന്നത്. കോണ്‍ഗ്രസ് അനുഭാവ സംഘടനയായ ജവഹർ യൂത്ത് ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചത്.

Story Highlights: Youth Congress in favor of Shashi Tharoor kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top