Advertisement

കെ.സുധാകരൻ പറയുന്നത് വിവരക്കേട്; മാനനഷ്ട കേസുമായി അഡ്വ സി.കെ ശ്രീധരൻ

November 21, 2022
2 minutes Read

കെ സുധാകരനെതിരെ മാനനഷ്ടക്കേസുമായി പാർട്ടി വിട്ട മുൻ കെപിസിസി വൈസ് ചെയർമാൻ സി കെ ശ്രീധരൻ. സുധാകരനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. ക്രിമിനലും, സിവിലുമായ നടപടി സ്വീകരിക്കുമെന്ന് ശ്രീധരൻ വ്യക്തമാക്കി.

ടി പി ചന്ദ്രശേഖരൻ കേസിൽ സിപിഐഎം നേതാവ് പി മോഹനൻ ഒഴിവാക്കപ്പെട്ടത് സി കെ ശ്രീധരന്റെ സിപിഐഎം ബന്ധം മൂലമെന്നായിരുന്നു സുധാകരന്റെ ആരോപണം. ഇന്നലെ കാസർകോട് ചിറ്റാരിക്കാലിൽ നടത്തിയ പ്രസംഗത്തിലായിരുന്നു സുധാകരന്റെ ആരോപണം.

Read Also: കോൺഗ്രസ് വിടുമെന്ന സൂചന നൽകി കെപിസിസി മുൻ വൈസ് പ്രസിഡൻറ് സികെ ശ്രീധരൻ

സുധാകരൻ വിവരക്കേട് പറയുകയാണെന്ന് സികെ ശ്രീധരൻ പറഞ്ഞു. സുധാകരന്റെ പ്രസ്താവന അപകീർത്തികരവും സത്യവിരുദ്ധവും അബദ്ധവുമാണെന്നും പ്രസ്താവനയിൽ കോടതിയലക്ഷ്യം ഉണ്ടോയെന്ന കാര്യവും പരിശോധിക്കുമെന്നും സി.കെ ശ്രീധരൻ വ്യക്തമാക്കി.

Story Highlights: C K Sreedharan To File Defamation Case Against K Sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top