തരൂരിനെതിരായ വിലക്കിൽ അന്വേഷണം വേണമെന്ന് എം.കെ രാഘവൻ; ദേശീയ നേതൃത്വത്തിന് പരാതി

ശശി തരൂരിനെതിരായ വിലക്കിൽ അന്വേഷണം വേണമെന്ന് എം.കെ രാഘവൻ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേ , പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി, കെ.പി.സി.സി അധ്യക്ഷൻ, രാഹുൽ ഗാന്ധി തുടങ്ങിയവർക്ക് പരാതി നൽകി. തരൂരിനെ വിലക്കാൻ സമ്മർദ്ദപ്പെടുത്തിയതാരെന്ന് കണ്ടെത്തി നടപടി എടുക്കണമെന്ന് എം.കെ രാഘവൻ ആവശ്യപ്പെട്ടു. തരൂരിന്റെ യോഗങ്ങൾ രാഹുൽ ഗാന്ധി നടത്തുന്ന യാത്രയുടെ അതേ ആശയങ്ങൾ മുന്നോട്ട് വയ്ക്കാനാണ്. പരാതി ഒൺലൈൻ മാർഗം കൈമാറും.
യൂത്ത് കോൺഗ്രസ് പിന്മാറിയതിനുപിന്നിൽ ആരാണെന്നു കെപിസിസി പ്രസിഡന്റ് അന്വേഷിക്കണമെന്ന് എം.കെ.രാഘവൻ ആവശ്യപ്പെട്ടു. കെപിസിസി അന്വേഷണക്കമ്മിഷനെ നിയോഗിച്ചില്ലെങ്കിൽ പാർട്ടിവേദികളിൽ കാര്യങ്ങൾ തുറന്നുപറയും. ആളുകളെ വിളിച്ചുവരുത്തി അപമാനിക്കുന്ന രാഷ്ട്രീയം നമുക്ക് ചേരില്ലെന്നും പറഞ്ഞു. രാഘവന്റെ ആവശ്യം ന്യായമാണെന്ന് ശശി തരൂരും പ്രതികരിച്ചു.
Read Also: ശശി തരൂരിന്റെ മലബാർ സന്ദർശനം തുടരുന്നു; കണ്ണൂരിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും
അതേസമയം യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പിന്മാറിയിട്ടും ശശി തരൂർ മുഖ്യാതിഥിയായ സെമിനാറിൽ ഉജ്വല പങ്കാളിത്തമാണ് അനുഭവപ്പെടുന്നത്. ജവാഹർ യൂത്ത് ഫൗണ്ടേഷൻ എന്ന സംഘടനയുടെ ബാനറിൽ അതേ വേദിയിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളെ പങ്കെടുപ്പിച്ചു നടത്തിയ പരിപാടിയോടെ തരൂരിന്റെ മലബാർ പര്യടനത്തിനു തുടക്കമായത് . ഹാളിലും പുറത്തും ജനം നിറഞ്ഞു.
Story Highlights: MK Raghavan demands enquiry on Youth Congress backing away Tharoor’s Event
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here