ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്: ആന്റമാന്‍ നിക്കോബാര്‍ ലേബര്‍ കമ്മീഷണര്‍ അറസ്റ്റില്‍

ഇരുപത്തിയൊന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സസ്‌പെന്‍ഷനിലായ ആന്റമാന്‍ നിക്കോബാര്‍ ലേബര്‍ കമ്മീഷണര്‍ അറസ്റ്റില്‍. പോര്‍ട്ട് ബ്ലെയര്‍ വിമാനത്താവളത്തില്‍ വച്ചാണ് ആന്റമാന്‍ നിക്കോബാര്‍ ലേബര്‍ കമ്മീഷണര്‍ ആര്‍ എല്‍ ഋഷിയെ കസ്റ്റഡിയിലെടുത്തത്. ഇതേ കേസില്‍ ഇയാളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. (Suspended Andaman Labour Commissioner arrested in gang-rape case)
ആര്‍ എല്‍ ഋഷിയെക്കൂടാതെ ആന്റമാന്‍ നിക്കോബാര്‍ മുന്‍ ചീഫ് സെക്രട്ടറി ജിതേന്ദ്ര നരേന്‍, പോര്‍ട്ട് ബ്ലെയര്‍ ആസ്ഥാനമായുള്ള വ്യവസായി റിങ്കു എന്ന സന്ദീപ് സിംഗ് എന്നിവരുള്‍പ്പെടെ മൂന്ന് പ്രതികളാണ് ഇതുവരെ കേസില്‍ അറസ്റ്റിലായത്.
Read Also: നിറഞ്ഞ് കളിച്ച് ഇംഗ്ലണ്ട്; ഇറാനെതിരെ 6-2 വിജയം
സര്‍ക്കാര്‍ ജോലി വേണമെങ്കില്‍ ചീഫ് സെക്രട്ടറിയുടെ വീട്ടിലെത്തണമെന്ന് വിശ്വസിപ്പിച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തെന്നാണ് പരാതി. കേസന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. സിംഗിനെയും ഋഷിയെയും കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് നവംബര്‍ രണ്ടിന് ആന്റമാന്‍ നിക്കോബാര്‍ പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
Story Highlights : Suspended Andaman Labour Commissioner arrested in gang-rape case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here