‘കേരള ക്രിക്കറ്റിന്റെ നെറുകയിലേക്കെത്തിയ ബിനീഷിന് ആശംസകള്‍’; അഭിനന്ദിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍

കേരള ക്രിക്കറ്റ് അസ്സോസിയേഷൻ ജോയിന്റ് സെക്രട്ടറി പദത്തിലെത്തിയ ബിനീഷ് കോടിയേരിയെ പ്രശംസിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ഇന്ത്യയിൽ ആദ്യമായി ക്രിക്കറ്റ് കളി ആരംഭിച്ച നാട്ടിൽ നിന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്‍റ് സെക്രട്ടറി പദത്തിലൂടെ കേരള ക്രിക്കറ്റിന്‍റെ നെറുകയിലെക്കെത്തിയ പ്രിയ സഹോദരൻ ബിനീഷ് കോടിയേരിക്ക് ആശംസകളെന്ന് ഷംസീര്‍ ഫേസ്ബുക്കില്‍ കുറിച്ചു. (a n shamseer fb post about bineesh kodiyeri)
കേരളത്തിലെങ്ങും ക്രിക്കറ്റിന് കരുത്തുറ്റ കളിക്കാരെ വാർത്തെടുക്കാനും തലശേരിയുടെ ക്രിക്കറ്റ് ആവേശത്തിന് മാറ്റുകൂട്ടാനും ഒരുപാട് സംഭാവനകൾ നൽകാൻ സാധിക്കട്ടെയെന്നും സ്പീക്കര്‍ ആശംസിച്ചു.
‘ഇന്ത്യയിൽ ആദ്യമായി ക്രിക്കറ്റ് കളി ആരംഭിച്ച നാട്ടിൽ നിന്നും കേരള ക്രിക്കറ്റ് അസ്സോസിയേഷൻ ജോയിന്റ് സെക്രട്ടറി പദത്തിലൂടെ കേരള ക്രിക്കറ്റിന്റെ നെറുകയിലേക്കെത്തിയ എന്റെ പ്രിയ സഹോദരൻ ബിനീഷ് കോടിയേരിക്ക് ആശംസകൾ. കേരളത്തിലെങ്ങും ക്രിക്കറ്റിന് കരുത്തുറ്റ കളിക്കാരെ വാർത്തെടുക്കാനും തലശ്ശേരിയുടെ ക്രിക്കറ്റ് ആവേശത്തിന് മാറ്റുകൂട്ടാനും ഒരുപാട് സംഭാവനകൾ നൽകാൻ സാധിക്കട്ടെ.’ അദ്ദേഹം കുറിച്ചു.
ബിനീഷ് കെസിഎ ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്കാണ് എത്തുന്നത്. ജയേഷ് ജോര്‍ജ് ആണ് കെസിഎ പ്രസിഡന്‍റാവുക. മറ്റ് പുതിയ ഭാരവാഹികളെയും കെസിഎ തീരുമാനിച്ചു. എല്ലാവരും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടതെന്ന് കെസിഎ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചിരുന്നു.
വിനോദ് എസ് കുമാറാണ് പുതിയ കെസിഎ സെക്രട്ടറിയാകുക. പി ചന്ദ്രശേഖരനാണ് വൈസ് പ്രസിഡന്‍റ്. കെ എം അബ്‍ദുള്‍ റഹിമാൻ ട്രഷററായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് അപെക്‌സ് കൗൺസിലിന്റെ കൗൺസിലറായി സതീശനെ നിയമിച്ചു. നേരത്തെ കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ബിനീഷ് കോടിയേരി പിന്തുണച്ച പാനലിന് വിജയം ലഭിച്ചിരുന്നു.
Story Highlights : a n shamseer fb post about bineesh kodiyeri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here