‘ഭാവിയിൽ അൽഷിമേഴ്‌സ് സാധ്യത’: അഭിനയത്തിൽ നിന്ന് ഇടവേളയെടുക്കാൻ ക്രിസ് ഹെംസ്വർത്ത്

അൽഷിമേഴ്‌സ് സാധ്യത കണക്കിലെടുത്ത് തന്റെ അഭിനയ ജീവിതത്തിൽ നിന്ന് ഇടവേളയെടുക്കാനൊരുങ്ങി ഹോളിവുഡ് താരം ക്രിസ്റ്റഫർ ഹെംസ്വർത്ത്. രോഗം ജനിതകപരമായി പിടിപെടാനുള്ള സാധ്യത കണ്ടെത്തിയതിനെത്തുടർന്നാണ് തീരുമാനമെന്ന് വാനിറ്റി ഫെയറിന് നൽകിയ അഭിമുഖത്തിൽ ക്രിസ് ഹെംസ്വർത്ത് പറഞ്ഞു. (Chris Hemsworth To Take Time Off Acting Over Alzheimer’s Risk)
തോർ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ നടനാണ് ക്രിസ്.വിനോദത്തിനോ സഹാനുഭൂതിക്കോ വേണ്ടിയല്ല രോഗസാധ്യത വെളിപ്പെടുത്തിയതതെന്നും ആളുകളെ ബോധവത്കരിക്കുക മാത്രമാണ് ലക്ഷ്യമെന്നും ക്രിസ് വ്യക്തമാക്കി.
Read Also: ഖത്തർ ലോകകപ്പ്; ഇക്വഡോർ നേടിയ ആദ്യ ഗോൾ വാർ നിയമത്തിൽ മുങ്ങി
ApoE4 ജീനുള്ളവർക്ക് രോഗം പിടിപെടാനുള്ള സാധ്യത മറ്റുള്ളവരിൽ നിന്നും 10 ശതമാനം കൂടുതലാണ്. ഭാവിയിൽ നിശ്ചയമായും രോഗം പിടിപെടുമെന്നല്ല എന്നാൽ സാധ്യത മറ്റുള്ളവരേക്കാൾ കൂടുതലാണെന്നത് കണക്കിലെടുത്താണ് തീരുമാനമെന്നും താരം പറഞ്ഞു.
ഡിസ്‌നി സീരീസായ ലിമിറ്റ്‌ലെസിന് വേണ്ടി നടത്തിയ പരിശോധനയിലാണ് അൽഷിമേഴ്‌സിന് കാരണമാകുന്ന ApoE4 എന്ന ജീനിന്റെ സാന്നിധ്യം ക്രിസിന്റെ ശരീരത്തിൽ കണ്ടെത്തിയത്.
ഇടവേള ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ചെലവഴിക്കാനാണ് ആഗ്രഹം. മുത്തച്ഛനും രോഗമുണ്ടായിരുന്നതിനാൽ പരിശോധനാഫലം ഞെട്ടലുണ്ടാക്കുന്നില്ലെന്നും ക്രിസ് ഹെംസ്വർത്ത് പറഞ്ഞു.
സമ്മർദം കുറയ്ക്കുക,ഫിറ്റ്‌നസ് നിലനിർത്തുക,ഉറക്കം നേരെയാക്കുക തുടങ്ങിയ കാര്യങ്ങൾക്കായാണ് ഇടവേള. അൽഷിമേഴ്‌സിനെ പ്രതിരോധിക്കാനുള്ള വഴികൾ ഭാവിയിൽ ആരോഗ്യപ്രദമായ ജീവിതശൈലിയിലേക്കും നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : Chris Hemsworth To Take Time Off Acting Over Alzheimer’s Risk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here