മലയാളത്തില്‍ ‘നന്ദി’ എഴുതി അല്‍ ബൈത്ത് സ്റ്റേഡിയം; ഖത്തറിന്റെ സ്‌നേഹമെന്ന് ആരാധകര്‍

മലയാളിക്കരുത്തിന് നന്ദിയും സ്നേഹവും അറിയിച്ച് ഖത്തർ ലോകകപ്പ് സംഘാടകർ. ഖത്തറും എക്വഡോറും തമ്മിലുള്ള കിക്കോഫ് മത്സരത്തിന് വേദിയായ അല്‍ ബൈത്ത് സ്റ്റേഡിയത്തിന്റെ കവാടത്തില്‍ വ്യത്യസ്ത ഭാഷകളില്‍ നന്ദി എന്ന് എഴുതിവച്ചാണ് ഖത്തര്‍ സ്‌നേഹം അറിയിച്ചത്.(fifa world cup 2022 thank you written in malayalam at al-bayt stadium)
ഖത്തറിൽ നടക്കുന്ന ഫുട്ബോൾ മാമാങ്കത്തിൽ കാഴ്ചക്കാരുടെയും വോളണ്ടിയർമാരുടെയും മുൻപന്തിയിൽ മലയാളികൾ നിറഞ്ഞിരിക്കുകയാണ്. ലോകകപ്പ് വൊളന്റിയർമാരായ 20,000 പേരിൽ ആയിരത്തിലധികം പേരും മലയാളികളാണ്.
Read Also: ഖത്തർ ലോകകപ്പ്; ഇക്വഡോർ നേടിയ ആദ്യ ഗോൾ വാർ നിയമത്തിൽ മുങ്ങി
സമൂഹമാധ്യമങ്ങളിൽ സ്റ്റേഡിയത്തിന്റെ കവാടത്തിലെ രണ്ടക്ഷരം വൈറലായിരിക്കുകയാണ്. നിരവധി മലയാളികളാണ് ഈ കവാട ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്.മലയാളി പ്രവാസികളോടുള്ള ഖത്തറിന്റെ ഇഷ്ടമാണ് ഇതെന്നും അവര്‍ പറയുന്നു.
Story Highlights : fifa world cup 2022 thank you written in malayalam at al-bayt stadium
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here