രാജ്യത്തെ യുവാക്കളായ 71,000 പേർക്ക് പ്രധാനമന്ത്രി നിയമന ഉത്തരവ് നൽകി

രാജ്യത്തെ യുവാക്കളായ 71,000 പേര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിയമന ഉത്തരവ് നൽകി. യുവജനങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികളുടെ ഭാഗമായി തൊഴിൽ മേള.
വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് നിയമന ഉത്തരവുകൾ പ്രധാനമന്ത്രി കൈമാറിയത്. നിയമനം ലഭിക്കുന്നവർക്കുള്ളള്ള ഓണ്‍ലൈന്‍ പരിശീലന പരിപാടിയായ കര്‍മയോഗി പ്രാരംധും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
Read Also: “എല്ലാ ബൂത്തിലും ബിജെപി വിജയിക്കുമെന്ന് ഉറപ്പാക്കുക”: ഗുജറാത്ത് വോട്ടർമാരോട് പ്രധാനമന്ത്രി
ഒക്ടോബറില്‍ നികത്തിയ ഒഴിവുകള്‍ക്കു പുറമേ അധ്യാപകര്‍, ലക്ചറര്‍മാര്‍, നഴ്സുമാര്‍, നഴ്സിങ് ഓഫീസര്‍മാര്‍, ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, റേഡിയോഗ്രാഫര്‍മാര്‍, പാരാമെഡില്‍ ജീവനക്കാര്‍ തുടങ്ങിയ ഒഴിവുകളിലാണ് ഇന്നു നിയമന ഉത്തരവുകള്‍ നൽകിയത്.
Read Also: രാജ്യത്തെ യുവാക്കളായ 71,000 പേർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിയമന ഉത്തരവ് നൽകും
Story Highlights : PM Modi distributes appointment letters to over 71,000 recruits
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here