Advertisement

ലോകം കീഴടക്കാൻ മെസി പട ഇന്നിറങ്ങും: എതിരാളികൾ സൗദി

November 22, 2022
Google News 2 minutes Read
  • ഹൃദ്യ ലക്ഷ്മി മുരളീധരൻ

ലോകം കീഴടക്കാൻ മെസി പട ഇന്നിറങ്ങും. യൂറോപ്യൻ ചാമ്പ്യന്മാരെ കീഴടക്കി ഫൈനൽലിസ്മ കിരീടം സ്വന്തമാക്കിയും, മാരക്കാനയിലെ രാജകീയ വിജയത്തിന് ശേഷം പ്രൗഢിയോടെ ഖത്തറിലേക്ക് എത്തിയ രാജാവും കൂട്ടരും പാഠഭാഗങ്ങൾ പഠിച്ച് തന്നെയാണ് ഇന്ന് കളത്തിൽ ഇറങ്ങുന്നത്. മെസിയുടെയും സംഘത്തിന്റെയും ആദ്യ പരീക്ഷണം സൗദി അറേബ്യയുമായിട്ടാണ്. രണ്ടു മത്സരം കൂടി ജയിച്ചാൽ ഇറ്റലിയുടെ ഏറ്റവും കൂടുതൽ കളികൾ ജയിച്ച റെക്കോർഡ് അർജന്റീനക്ക് സ്വന്തം.

തന്റെ രാജ്യത്തിനുവേണ്ടി ആവുന്നതെല്ലാം ചെയ്തിട്ടും തലകുനിച്ചു നിൽക്കേണ്ടി വന്ന ആ രാജകുമാരൻ ഇന്ന് ഏറെ ശക്തനാണ്. കൂടെ എന്തിനും പോന്ന ഒരു പറ്റം പടയാളികളും. പ്രതിരോധം ഒട്ടും പിഴക്കാതെ മൗലിനോ, ക്രിസ്ത്യൻ റൊമാരേ, നിക്കോളാസ് ഓട്ടോമെന്റി, ലിസാൻഡ്രോ മാർട്ടിനെസ്, മാർക്കസ് അക്യുന, യുവാൻ ഫെയ്ത്ത് പോരാട്ടവീര്യം കൊണ്ട് കോച്ച് ലയണൽസ് സ്വലോണിയുടെ വജ്ര ആയുധങ്ങൾ.

പരിചയസമ്പന്നനായ റോഡ്രിഗോ ഡി പോള്‍, ലിയാന്‍ഡ്രോ പരെഡെസ്, ഗൈഡോ റോഡ്രിഗസ്, അലക്‌സാണ്ട്രോ ഗോമസ്, എന്‍സോ ഫെര്‍ണാണ്ടസ്, എക്‌സെക്വെല്‍ പലാസിയോസ് എന്നിവര്‍ മധ്യനിരയ്ക്ക് ശക്തിപകരും. മുന്നേറ്റ നിരയുടെ കുന്തമുനയായ സൂപ്പര്‍താരം ലയണല്‍ മെസിക്കൊപ്പം ലൗട്ടാറോ മാര്‍ട്ടിനെസ്, അഞ്ചൽ ഡി മരിയ, ജൂലിയന്‍ അല്‍വാരസ്, നിക്കോളാസ് ഗോണ്‍സാലസ്, ജോക്വിന്‍ കൊറിയ, പൗലോ ഡിബാല എന്നിവരും അണിനിരക്കും. ഗോൾ വലയ്ക്ക് മുന്നിൽ അടിപതറാതെ കാവൽ നിൽക്കുന്ന എമിലിയാനോ മാർട്ടിനസും

കരിയറില്‍ നേട്ടങ്ങളുടെ നെറുകയില്‍ എത്തിയെങ്കിലും ലോകകപ്പ് ഉയര്‍ത്താനുള്ള സ്വപ്നവുമായി ഖത്തറിലെത്തുന്ന മെസിയില്‍ നിന്ന് കിരീടത്തില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. മികവുറ്റ പരിശീലകന്‍ ലയണല്‍ സ്‌കലോണിയുടെ കീഴില്‍ തുടര്‍ച്ചായി 35 മത്സരങ്ങള്‍ തോല്‍ക്കാതെയാണ് അര്‍ജന്‍റീന ലോകകപ്പിന് എത്തുന്നത്. Leo ഞങ്ങൾ കാത്തിരിക്കുകയാണ് ആ നിമിഷത്തിനുവേണ്ടി. നിങ്ങൾ ആ കപ്പ് ഉയർത്തുന്ന നിമിഷത്തിനുവേണ്ടി.

Story Highlights: Qatar FIFA World Cup: Argentina VS Saudi Arabia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here