‘മറ്റൊരു സ്ത്രീയുമായി ബന്ധം; പാവ ഭർത്താവ് വഞ്ചിച്ചു’; പിരിയാനൊരുങ്ങി യുവതി

പാവയെ വിവാഹം കഴിച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയ യുവതി, ദാമ്പത്യം തകർന്നെന്ന വെളിപ്പെടുത്തലുമായി രംഗത്ത്. പാവ ഭർത്താവ് വഞ്ചിച്ചു, ഇനി മുന്നോട്ടു പോകാൻ കഴിയുമെന്ന് തോന്നുന്നില്ലെന്ന് യുവതി പറഞ്ഞതായി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു. പാവ ഭർത്താവിനെ മറ്റൊരു സ്ത്രീയോടൊപ്പം കണ്ടത് തന്റെ ഹൃദയം തകർത്തെന്നാണ് യുവതി പറയുന്നത്.(woman who married rag doll says getting seperated)
ഞാൻ ആശുപത്രിയിലായിരുന്നപ്പോൾ പാവ മാർസെല്ലോ മറ്റൊരു സ്ത്രീക്കൊപ്പം മോട്ടലിലേക്ക് പോകുന്നതു കണ്ടതായി എന്റെ സുഹൃത്ത് എന്നെ അറിയിച്ചു. സുഹൃത്ത് നുണ പറയുകയാണെന്നാണ് ആദ്യം കരുതിയത്. തുടർന്ന് മാർസെല്ലോയുടെ ഫോൺ ഞാൻ പരിശോധിച്ചു. അതിൽ കാമുകിയുടെ പ്രണയസന്ദേശങ്ങൾ കണ്ടു. ഭർത്താവ് എന്നെ വഞ്ചിക്കുകയാണെന്ന് എനിക്കു മനസിലായി – യുവതി പറയുന്നു. തനിക്കൊപ്പം നൃത്തം ചെയ്യാൻ ആരുമില്ലെന്നും ഒറ്റയ്ക്കാണെന്നും പറഞ്ഞപ്പോൾ അമ്മ തന്നെയാണ് മേറിവോനയ്ക്ക് തുണിപ്പാവയെ നിർമിച്ചു നൽകിയത്.
Read Also: ഖത്തർ ലോകകപ്പ്; ഇക്വഡോർ നേടിയ ആദ്യ ഗോൾ വാർ നിയമത്തിൽ മുങ്ങി
പാവഭർത്താവിനൊപ്പം സ്നേഹത്തോടെയുള്ള നിരവധി ചിത്രങ്ങളും മുൻപ് യുവതി പങ്കുവച്ചിരുന്നു. മറ്റുള്ളവർക്ക് ഈ ബന്ധം മനസ്സിലാക്കാൻ പ്രയാസമായിരിക്കും എന്നും ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് യുവതി നേരത്തെ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ബ്രസീലുകാരിയായ 37 വയസുളള മേറിവോനെ റോച്ച മോറസ് എന്ന യുവതിയാണ് ഒരു വർഷം മുൻപ് മാർസെല്ലോ എന്ന തന്റെ തുണിപ്പാവയെ വിവാഹം ചെയ്തത്. കഴിഞ്ഞവർഷമാണ് പാവയുമായി പ്രണയത്തിലാണെന്ന് യുവതി വെളിപ്പടുത്തിയത്. തുടർന്ന് വിവാഹം കഴിക്കുകയും ചെയ്തു.
Story Highlights : woman who married rag doll says getting seperated
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here