Advertisement

മോദി ഭരണം നേരിട്ട് അറിഞ്ഞവർ ബിജെപിക്ക് വോട്ട് ചെയ്യും; വി മുരളീധരൻ

November 23, 2022
2 minutes Read

ഗുജറാത്തിൽ ബിജെപിക്ക് അനുക്കൂലമായ സാഹചര്യമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ത്രികോണ മത്സരമാണെങ്കിലും മോദി ഭരണം നേരിട്ട് അറിഞ്ഞവർ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് വി മുരളീധരൻ ട്വന്റിഫോറിനോട് പറഞ്ഞു. ഗുജറാത്ത് മോഡൽ കേന്ദ്രീകരിച്ച് തന്നെയാകും പ്രചാരണം നടത്തുകയെന്ന് അദ്ദേഹം വ്യക്തമാക്കി.(BJP will won in Gujarat says v muraleedharan)

ഗുജറാത്ത് മോഡൽ തന്നെയാണ് നിലവിൽ കേരളത്തിലും നടപ്പാക്കുന്നത്. ജയിക്കുന്ന പാർട്ടിയിൽ വിമത ശല്യം സ്വാഭാവികം. വിമതർ തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷ. പിണറായി സർക്കാരിന്റെ അഴിമതി പുറത്ത് കൊണ്ടുവരുന്നതിൽ കോൺഗ്രസ് പരാജയമെന്നും വി മുരളീധരൻ ട്വന്റിഫോറിനോട് പറഞ്ഞു.

Read Also: ഖത്തർ ലോകകപ്പ്; ഇക്വഡോർ നേടിയ ആദ്യ ​ഗോൾ വാർ നിയമത്തിൽ മുങ്ങി

ശശി തരൂരിനെ താരപ്പട്ടികയിൽ പെടുത്താത്തത് കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്‌നമാണ്. കോൺഗ്രസുകാർ തന്നെ അതിന് പരിഹാരം കണ്ടെത്തണമെന്ന് വി മുരളീധരൻ വ്യകത്മാക്കി. മലബാർ പര്യടനം പ്രതിപക്ഷ റോൾ നിർവഹിക്കാൻ പാർട്ടിയെ പ്രാപ്തമാക്കാനെങ്കിൽ അത് നല്ല കാര്യമാണ്.

കഴിവില്ലായ്‌മ പരിഹരിച്ച് കോൺഗ്രസിനെ ശക്തമാകാൻ ഗുണം ചെയ്യുമെങ്കിൽ നല്ലത്. പ്രതിപക്ഷത്തിന്റെ കടമ ഇപ്പോൾ നിർവഹിക്കുന്നത് ഗവർണറെന്ന് മുരളീധരൻ പറഞ്ഞു. തരൂരിന്റെ പര്യടനം വിഭാഗീയതയുടെ ഭാഗമാണെങ്കിൽ കോൺഗ്രസ് മറുപടി നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights : BJP will won in Gujarat says v muraleedharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top