ശമ്പളം 69,100 രൂപ വരെ; സിഐഎസ്എഫ് കോൺസ്റ്റബിൾ തസ്തികയിൽ ഒഴിവുകൾ

സെൻട്രൽ ഇൻഡസ്ട്രീയൽ സെക്യൂരിറ്റി ഫോഴ്‌സിൽ ഒഴിവുകൾ. കോൺസ്റ്റബിൾ തസ്തികയിൽ 787 ഒഴിവുകളാണ് ഉള്ളത്. ( cisf constable recruitment )
പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. കുക്ക്, കോബ്ലർ, ബാർബർ, വാഷർമാൻ, സ്വീപ്പർ, പെയിന്റർ, മേസൺ, പ്ലമർ, മാലി, വെൽഡർ, ടെയ്ലർ എന്നീ വിഭാഗങ്ങളിലേക്ക് അപേക്ഷിക്കേണ്ടത്.
21,700 രൂപ മുതൽ 69,100 രൂപ വരെയാണ് ശമ്പളം. മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം യോഗ്യതയുള്ള ആർക്കും അപേക്ഷിക്കാം. സ്വീപ്പർ ഒഴികെയുള്ള മറ്റ് തസ്തികകളിൽ അപേക്ഷിക്കുമ്പോൾ ആ ട്രേഡിൽ ഐടിഐ പരിശീലനമുള്ളവർക്ക് മുൻഗണ ലഭിക്കും.
ശാരീരിക അളവ് പരിശോധന, ശാരീരിക ക്ഷമത, ഡോക്യുമെന്റ്‌സ്, എഴുത്ത് പരീക്ഷ, വൈദ്യ പരിശോധന എന്നിവയുണ്ടാകും.
ഡിസംബർ 20 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിനം. പട്ടിക വിഭാഗക്കാർ, വിമുക്ത ഭടന്മാർ, സ്ത്രീകൾ എന്നിവരൊഴിച്ചുള്ള എല്ലാവരും 100 രൂപ അപേക്ഷ ഫീസായി നൽകണം. www.cisfrectt.in എന്ന വെബ്‌സൈറ്റിൽ അപേക്ഷ സമർപ്പിക്കാം.
Story Highlights : cisf constable recruitment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here